എ രഞ്ജിത്ത് സിനിമ ചിത്രീകരണം 6 ന്; വിതരണം റോയൽ സിനിമാസ്

Published on 01 December, 2021
എ രഞ്ജിത്ത് സിനിമ ചിത്രീകരണം 6 ന്; വിതരണം റോയൽ സിനിമാസ്

ആസിഫ് അലി നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം എ രഞ്ജിത്ത് സിനിമ ചിത്രീകരണം 6 ന് തിരുവനന്തപുരത്ത് ആരംഭിക്കും. ലുമിനാസ് ഫിലിം ഫാക്ടറിയുടെ ബാനറിൽ നിഷാദ് പീച്ചിയാണ് ചിത്രം നിർമ്മിക്കുന്നത്. പ്രമുഖ ചലച്ചിത്രനിർമ്മാണ കമ്പനിയായ റോയൽ സിനിമാസാണ് ചിത്രം വിതരണത്തിന് എടുത്തിരിക്കുന്നത്. മാസ്റ്റർപീസിനു ശേഷം എ രഞ്ജിത്ത് സിനിമയിലൂടെ വിതരണ രംഗത്ത് സജീവമാകാൻ ഒരുങ്ങുകയാണ് റോയൽ സിനിമാസ്.
നവാഗതനായ നിഷാന്ത് സാറ്റുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഫാമിലി റൊമാൻ്റിക്ക് ത്രില്ലർ ചിത്രത്തിൽ നായികയായി എത്തുന്നത് നമിതാ പ്രമോദാണ്. ഡിസംബർ 6 ന് കാലത്ത് 10 ന് ഹോട്ടൽ ഹൈസിന്തിൽ വച്ച് നടക്കുന്ന പൂജയിൽ ചലച്ചിത്ര രംഗത്തെ പ്രമുഖർ സംബന്ധിക്കും.
തിരുവനന്തപുരത്തും സമീപ പ്രദേശങ്ങളിലുമായി ചിത്രീകരണം നടക്കുന്ന ചിത്രത്തിൽ സൈജു കുറുപ്പ് ,ആൻസൺ പോൾ, ബാലചന്ദ്ര മേനോൻ, സുനിൽ സുഗത, ബാലചന്ദ്രൻ ചുള്ളിക്കാട്, രേണുക, പ്രിയങ്ക, സവിത എന്നിവരും അഭിനയിക്കുന്നു. റഫീഖ് അഹമ്മദിൻ്റെയും അജീഷ് ദാസിൻ്റെയും വരികൾക്ക് മിഥുൻ അശോകനാണ് സംഗീതം നൽകിയിരിക്കുന്നത്. ബാബു ജോസഫ് അമ്പാട്ട് അസോസിയേറ്റ് പ്രൊഡ്യൂസറും വൺ ടൂ ത്രീ ഫ്രെയിം സ്, നമിത്ത് ആർ എന്നിവർ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാരുമാണ്. ക്യാമറ: സുനോജ് വേലായുധൻ, പ്രൊഡക്ഷൻ കൺട്രോളർ ജാവേദ് ചെമ്പ് .

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക