മെർക്കിന്റെ മോൾനുപിരാവിർ എന്ന കോവിഡ് ഗുളിക  അംഗീകരിക്കാൻ  വിദഗ്ദ്ധ സമിതി   ശുപാർശ 

Published on 01 December, 2021
മെർക്കിന്റെ മോൾനുപിരാവിർ എന്ന കോവിഡ് ഗുളിക  അംഗീകരിക്കാൻ  വിദഗ്ദ്ധ സമിതി   ശുപാർശ 

 ന്യൂയോർക്ക്, ഡിസംബർ 1 : ഉയർന്ന അപകടസാധ്യതയുള്ളവർക്ക്  മെർക്കിന്റെ മോൾനുപിരാവിർ  എന്ന കോവിഡ്  ഗുളിക നൽകാൻ  യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ) അംഗീകാരം നൽകണമെന്ന് ശുപാർശ ചെയ്യാൻ  വിദഗ്ധ സമിതി വോട്ട് ചെയ്തു.ഒമിക്രോൺ ഉൾപ്പെടെയുള്ള  വകഭേദങ്ങൾക്കെതിരെ പ്രതിരോധാനം തീർക്കാനാണ് ഗുളിക സമിതി ശുപാർശ ചെയ്തത്.

ഡെൽറ്റ, ഗാമ എന്നീ വേരിയന്റുകളിൽ നിന്നുള്ള ആശുപത്രിവാസത്തിന്റെയും മരണത്തിന്റെയും നിറയ്ക്കും  അപകടസാധ്യതയും   കുറയ്ക്കുന്നതിന് മോൾനുപിരാവിർ  ഫലപ്രാപ്തി കാണിച്ചതായി റിപ്പോർട്ടുണ്ട് . ദിവസങ്ങൾക്കുമുമ്പ് കണ്ടെത്തിയ  ഒമിക്രോൺ   വേരിയന്റിനെതിരെ മോൾനുപിരാവിർ ഫലപ്രദമാണോ എന്ന് പഠിക്കാനാണ് മെർക്ക് പദ്ധതിയിടുന്നത്.

ആന്റിമൈക്രോബയൽ ഡ്രഗ്‌സ് അഡൈ്വസറി കമ്മിറ്റി എന്നറിയപ്പെടുന്ന പാനൽ  13 മുതൽ 10 വരെ നടത്തിയ വോട്ടെടുപ്പിന്റെ അടിസ്ഥാനത്തിലാണ് ഗുളികയ്ക്ക് അനുമതി നൽകാൻ എഫ്ഡിഎ യോട് ശുപാർശ ചെയ്തത്.
ദിവസങ്ങൾക്കുള്ളിൽ ഗുളികയ്ക്ക് യുഎസിൽ  അംഗീകാരം ലഭിക്കുകയും വർഷാവസാനത്തോടെ ലഭ്യമാകുകയും ചെയ്യുമെന്നാണ് കരുതുന്നത്.

ഉയർന്ന അപകടസാധ്യതയുള്ള ആളുകളിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നതിനും മരണപ്പെടുന്നതിനുമുള്ള സാധ്യത കുറയ്ക്കുന്നതിന് മരുന്ന് 30 ശതമാനത്തോളം ഫലപ്രദമാണെന്ന് അന്തിമ വിശകലനത്തിൽ കണ്ടെത്തിയതായി കമ്പനി കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു.

വരും ആഴ്‌ചകളിൽ, ഫൈസറിൽ നിന്നുള്ള  പാക്‌സ്‌ലോവിഡ് എന്ന  ഗുളികയ്ക്കും  എഫ്‌ഡി‌എ യുടെ പച്ചക്കൊടി ലഭിച്ചേക്കാം. എന്നാൽ, മരുന്നിനെക്കുറിച്ച് ചർച്ച ചെയ്യാൻ ഇതുവരെ  ഉപദേശകരുടെ യോഗം ചേർന്നിട്ടില്ല. ഫൈസർ ഗുളിക 89 ശതമാനം ഫലപ്രദമാണെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക