ജെഫിന്‍ കിഴക്കേക്കുറ്റിന്റെ നിര്യാണത്തിൽ ഫൊക്കാനയുടെ ആദരാഞ്ജലികൾ

ശ്രീകുമാർ ഉണ്ണിത്താൻ (ഫൊക്കാന ന്യൂസ് ടീം) Published on 02 December, 2021
ജെഫിന്‍ കിഴക്കേക്കുറ്റിന്റെ നിര്യാണത്തിൽ ഫൊക്കാനയുടെ   ആദരാഞ്ജലികൾ
ഇന്ത്യ പ്രസ്‌ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക പ്രസിഡന്റ് ബിജു കിഴക്കേക്കുറ്റിന്റെയും, ഡോളിയുടെയും പുത്രന്‍ ജെഫിന്‍ കിഴക്കേക്കുറ്റിന്റെ (22) നിര്യാണത്തിൽ ഫൊക്കാന അനുശോചനം രേഖപ്പെടുത്തി. ചിക്കാഗോ നഗരത്തിന് സമീപം  ജെഫിൻ ഓടിച്ചിരുന്ന കാർ  അപകടത്തിൽ പെട്ട്  ഉണ്ടായ മരണം ഏവരെയും ഞെട്ടിപ്പിച്ചതായി ഫൊക്കാന പ്രസിഡന്റ് ജോര്‍ജി വര്‍ഗ്ഗീസ് അറിയിച്ചു.

ചിക്കാഗോ യൂത്തിന്റെ പ്രവർത്തങ്ങളിൽ മുന്നിൽ നിന്ന് പ്രവർത്തിച്ചിരുന്ന  ജെഫിന്‍  എന്നോട്  വളരെ അടുത്ത് പ്രവർത്തിച്ചിരുന്ന യുവാവാണ് . അതുകൊണ്ടു തന്നെ  ജെഫിന്റെ നിര്യാണം ചിക്കാഗോ നിവാസികളോടൊപ്പം  എനിക്കും  വിശ്വസിക്കാൻ കഴിയുന്നില്ല എന്ന് എക്സിക്യുട്ടീവ് വൈസ് പ്രസിഡന്റ് ജെയ്ബ് മാത്യു അറിയിച്ചു.

ഐ.പി.സി.എൻ.എ ചിക്കാഗോ കൺവെൻഷനിൽ  പങ്കെടുക്കാൻ എത്തിയ ഫൊക്കാന നേതാക്കളായ പ്രസിഡന്റ് ജോര്‍ജി വര്‍ഗ്ഗീസ്, ജനറല്‍ സെക്രട്ടറി സജിമോന്‍ ആന്റണി,ഇന്റർനാഷണൽ കൺവെൻഷൻ കോർഡിനേറ്റർ പോൾ കറുകപ്പള്ളിൽ ,അഡീ.അസോ. ട്രഷറര്‍ ബിജു ജോണ്‍, ട്രസ്റ്റി ബോര്‍ഡ് മെംബർ  എബ്രഹാം  ഈപ്പൻ എന്നിവർ ജെഫിന്റെ പ്രവർത്തന മികവ് നേരിൽ കണ്ട്  അഭിനന്ദിച്ചിരുന്നു. കോണ്‍ഫറന്‍സ് നടത്താന്‍ പുറകില്‍ നിന്ന് എല്ലാ പ്രവർത്തനവും നടത്തുബോൾ  ഒരിക്കൽ പോലും മുന്നിൽ  കാണാറില്ലായിരുന്നു. അച്ഛനെ പോലെത്തന്നെ മകനും കഴിവുറ്റ ഒരു സമുഖ്യ പ്രവർത്തകൻ ആയിരുന്നു.

ഇന്ത്യാപ്രസ് ക്ലബിന്റെ  പ്രസിഡന്റ് ബിജു കിഴക്കേക്കുറ്റിന്റെ കുടുംബത്തിന്  ഉണ്ടായ ഈ ദുഃഖത്തില്‍ കുടുംബത്തോടൊപ്പം ഫൊക്കാനയും  ദുഃഖത്തിൽ പങ്കുചേരുന്നു. ഈ ദുഃഖം താങ്ങാന്‍ കുടുംബത്തിന് ജഗദീശ്വരന്‍ ശക്തി നല്‍കട്ടെ എന്നും പ്രാർത്ഥിക്കുന്നു.

ജെഫിന്‍ കിഴക്കേക്കുറ്റിന്റെ നിര്യാണത്തിൽ അനുശോചനം  രേഖപ്പെടുത്തുന്നതിനോടൊപ്പം ജെഫിന്റെ അന്മാവിന് വേണ്ടി പ്രാർത്ഥിക്കുന്നതായി ഫൊക്കാന പ്രസിഡന്റ് ജോര്‍ജി വര്‍ഗ്ഗീസ്, ജനറല്‍ സെക്രട്ടറി സജിമോന്‍ ആന്റണി, ട്രഷറര്‍ സണ്ണി മറ്റമന , എക്സിക്യുട്ടീവ് വൈസ് പ്രസിഡന്റ് ജെയ്ബ് മാത്യു, ട്രസ്റ്റി ബോര്‍ഡ് ചെയര്‍പേഴ്സണ്‍ ഫിലിപ്പോസ് ഫിലിപ്പ്, ഇന്റർനാഷണൽ കൺവെൻഷൻ കോർഡിനേറ്റർ പോൾ കറുകപ്പള്ളിൽ എന്നിവർ അറിയിച്ചു.


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക