Image

മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാര്‍ ഷട്ടറുകള്‍ തുറന്നു ; പ്രതിഷേധിച്ച് നാട്ടുകാര്‍

ജോബിന്‍സ് Published on 02 December, 2021
മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാര്‍ ഷട്ടറുകള്‍ തുറന്നു ; പ്രതിഷേധിച്ച് നാട്ടുകാര്‍
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ മുന്നറിയിപ്പില്ലാതെ തുറന്നത് പെരിയാര്‍ തീരത്ത് ആശങ്ക സൃഷ്ടിച്ചു. യാതൊരു മുന്നറിയിപ്പുകളുമില്ലാതെ ഇന്ന് പുലര്‍ച്ചെ പത്ത് ഷട്ടറുകള്‍ 60 സെന്റിമീറ്റര്‍ ഉയര്‍ത്തുകയായിരുന്നു. ഇതോടെ 8000 ഘനയടിയോളം വെള്ളം പുറത്തേയ്ക്ക് ഒഴുകി. അപ്രതീക്ഷിതമായി പെരിയാറ്റില്‍ ജലനിരപ്പുയര്‍ന്നതോടെ ജനം പരിഭ്രാന്തരായി. 

ജനങ്ങള്‍ക്ക് യാതൊരു മുന്നറിയിപ്പും നല്‍കാതെ ജീവനും സ്വത്തിനും പുല്ല വില കല്‍പ്പിക്കുന്ന തമിഴ്‌നാടിന്റെ പ്രവര്‍ത്തിക്കെതിരെ പെരിയാര്‍ തീരവാസികള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി. വള്ളക്കടവടക്കം പ്രധാന സ്ഥലങ്ങളില്‍ ആളുകള്‍ സംഘടിച്ചതോടെ തമിഴ്‌നാട് ഒമ്പത് ഷട്ടറുകള്‍ അടച്ചു. 

കടശ്ശിക്കാട് ആറ്റോരം, മഞ്ചുമല ആറ്റോരം എന്നിവിടങ്ങളില്‍ ആയി പത്തു വീടുകളില്‍ വെള്ളം കയറി.പന്ത്രണ്ടു വീടുകളുടെ മുറ്റത്ത് വെള്ളം എത്തി. ജലനിരപ്പ് 142 അടിയലെത്തുകയും വീണ്ടും നീരൊഴുക്കു തുടരുകയും ചെയ്യുമ്പോഴാണ് തമിഴ്‌നാട് ഷട്ടര്‍ തുറക്കുന്നത്. ജലനിരപ്പ് 142 അടിയില്‍ തന്നെ നിലനിര്‍ത്തിക്കൊണ്ട് അണക്കെട്ട് ബലവത്താണെന്ന വരുത്തി തീര്‍ത്ത് ഇനിയും ജലനിരപ്പ് ഉയര്‍ത്തണമെന്ന് സുപ്രീം കോടതിയില്‍ ആവശ്യപ്പെടാനുള്ള തമിഴ്‌നാടിന്റെ ഹീനതന്ത്രമാണ് ഇതിന് പിന്നില്‍. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക