ഫിലിം ഫെഡറേഷന്‍ ഓഫ് ഇന്ത്യവൈസ്പ്രസിഡന്റ് ചെറിയാനു പി എം എഫിന്റെ അഭിനന്ദനം

പി പി ചെറിയാന്‍( പി എം എഫ് ഗ്ലോബല്‍ മീഡിയ കോര്‍ഡിനേറ്റര്‍ ) Published on 02 December, 2021
 ഫിലിം ഫെഡറേഷന്‍ ഓഫ് ഇന്ത്യവൈസ്പ്രസിഡന്റ്  ചെറിയാനു പി എം എഫിന്റെ അഭിനന്ദനം
ഡാളസ് : ഫിലിം ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട  സാബു ചെറിയാനെ പ്രവാസി മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ കമ്മിറ്റി അഭിനന്ദിച്ചു.

സാബു ചെറിയാന്‍ പ്രവാസി മലയാളി ഫെഡറേഷന്‍ ബോര്‍ഡ് ഓഫ് ഡയറക്ടര്‍സ് വൈസ് പ്രസിഡന്റാണ്.

 കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്‌മെന്റ് കോര്പറേഷന് മുന്‍ ചെയര്‍മാനും , നിര്‍മ്മിതാവും ഫിലിം പ്രൊഡ്യൂസഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ്, സെക്രട്ടറി തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള സാബുചെറിയന്‍ ഈ സ്ഥാനത്തിനു തികച്ചും അര്‍ഹനാനെന്നു പി എം എഫ് ഗ്ലോബല്‍ കോര്‍ഡിനേറ്റര്‍ ജോസ് പനച്ചിക്കെന്‍, ഗ്ലോബല്‍ ചെയര്മാന് ഡോ: ജോസ് കാനാട്ട് ,  ഗ്ലോബല്‍ പ്രസിഡന്റ് എം പി സലിം, സെക്രട്ടറി വര്‍ഗീസ് ജോണ്‍ , നോര്‍ത്ത് അമേരിക്കന്‍ റീജിയന്‍ കോര്‍ഡിനേറ്റര്‍ ഷാജി രാമപുരം  എന്നിവര്‍ ഒരു സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു

  കഴിഞ്ഞ രണ്ടു വര്‍ഷമായി ഫിലിം ചേംബറിനെ പ്രതിനിധീകരിച്ച് എക്‌സിക്യൂട്ടീവ് അംഗമായിരുന്നു സാബു ചെറിയാന്‍. ഗോവയില്‍ നടന്ന ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവലിനോട് അനുബന്ധിച്ചു നടന്ന തിരഞ്ഞെടുപ്പിലാണ് അദ്ദേഹത്തെ വൈസ് പ്രസിഡന്റായി തിരഞ്ഞെടുത്തത്.

 ഫിലിം ഫെഡറേഷന്‍ ഓഫ് ഇന്ത്യവൈസ്പ്രസിഡന്റ്  ചെറിയാനു പി എം എഫിന്റെ അഭിനന്ദനം
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക