Image

യാത്രാവിലക്കുകള്‍ അന്യായം ; രൂക്ഷ വിമര്‍ശനവുമായി യുഎന്‍ സെക്രട്ടറി ജനറല്‍

ജോബിന്‍സ് Published on 02 December, 2021
യാത്രാവിലക്കുകള്‍ അന്യായം ; രൂക്ഷ വിമര്‍ശനവുമായി യുഎന്‍ സെക്രട്ടറി ജനറല്‍
കോവിഡ് വകഭേദമായ ഒമിക്രോണ്‍ കൂടുതല്‍ രാജ്യങ്ങളില്‍ സ്ഥിരീകരിച്ചതിന് പിന്നാലെ വിവിധ രാജ്യങ്ങള്‍ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയതിനെ വിമര്‍ശിച്ച് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്. വൈറസിന് യാതൊരു അതിരുകളുമില്ല. ചില രാജ്യങ്ങളെയും, പ്രദേശത്തെയും മാത്രം ഒറ്റപ്പെടുത്തുന്ന തരം യാത്രാവിലക്കുകള്‍ അന്യായമാണെന്നും, ഫലപ്രദമല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 

യാത്രാക്കാരുടെ പരിശോധനയുടെ എണ്ണം കൂട്ടുകയാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ഒമിക്രോണ്‍ വകഭേദം ആദ്യമായി സ്ഥിരീകരിച്ചതിന് പിന്നാലെ ദക്ഷിണാഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള യാത്രകള്‍ക്ക് നിരവധി രാജ്യങ്ങള്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് പ്രതികരണവുമായി യു.എന്‍ സെക്രട്ടറി ജനറല്‍ രംഗത്തെത്തിയത്. 

പുതിയ വകഭേദത്തെ കണ്ടെത്തി നിര്‍ണ്ണായക ശാസ്ത്ര, ആരോഗ്യ വിവരങ്ങള്‍ ലോകവുമായി പങ്കുവെച്ച രാജ്യങ്ങളെ കൂട്ടമായി ശിക്ഷിക്കരുതെന്ന് ഗുട്ടെറസ് പറഞ്ഞു. മറ്റ് ഉചിതവും, ഫലപ്രദവുമായ നടപടികള്‍ സ്വീകരിക്കുകയും, യാത്രക്കാരുടെ പരിശോധന കൂട്ടുകയും വേണം. യാത്രയും സാമ്പത്തിക ഇടപെടലും നടക്കുന്നതിനൊപ്പം തന്നെ വൈറസ് വ്യാപനം കുറയ്ക്കാനുള്ള ഉചിതമായ മാര്‍ഗ്ഗം ഇതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക