അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 300 കടക്കില്ലെന്ന് ഗുലാം നബി ആസാദ്

ജോബിന്‍സ് Published on 02 December, 2021
അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 300 കടക്കില്ലെന്ന് ഗുലാം നബി ആസാദ്
ലോക്‌സഭാ തെരഞ്ഞെടുപ്പിലേയ്ക്ക് ഇനിയും കാലം ശേഷിക്കെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഇപ്പോള്‍ തന്നെ യാതൊരു ശുഭപ്രതീക്ഷകളും ഇല്ലെന്ന സൂചനയാണ് പുറത്ത് വരുന്നത്. കോണ്‍ഗ്രസിന്റെ കാശ്മീരിലെ പ്രമുഖ നേതാവായ ഗുലാം നബി ആസാദാണ് അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസിന്റെ സ്ഥിതി ദയനീയമായിരിക്കുമെന്ന് തുറന്ന് പറഞ്ഞത്.

കോണ്‍ഗ്രസ് 300 സീറ്റ് പോലും നേടില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. ജമ്മുകശ്മീരിലെ പൂഞ്ചില്‍ നടന്ന പൊതുപരിപാടിയിലാണ് ഗുലാം നബി ആസാദിന്റെ വിവാദ പരാമര്‍ശം. ജമ്മു കാശ്മീരിന്റെ പ്രത്യേക അധികാരം റദ്ദാക്കിയ നടപടിയെക്കുറിച്ച് സംസാരിക്കുമ്പോഴായിരുന്നു ഗുലാം നബി ആസാദ് ഇങ്ങനെ പറഞ്ഞത്. 

പ്രത്യേക അധികാരം പുനസ്ഥാപിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോ അല്ലെങ്കില്‍ സുപ്രീം കോടതിക്കോ മാത്രമെ സാധിക്കൂ എന്നും കോണ്‍ഗ്രസിന് അടുത്ത തെരഞ്ഞെടുപ്പില്‍ 300 സീറ്റ് കിട്ടാനുള്ള സാധ്യതയില്ലെന്നും ഇതിനാലാണ് അനുച്ഛേദം 370 പുനസ്ഥാപിക്കുമെന്ന ഉറപ്പ് നല്‍കാത്തതെന്നും അദ്ദേഹം പറഞ്ഞു.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക