മരയ്ക്കാറിനെതിരെയും സോഷ്യല്‍ മീഡിയിയല്‍ പ്രേക്ഷകര്‍

ജോബിന്‍സ് Published on 02 December, 2021
മരയ്ക്കാറിനെതിരെയും സോഷ്യല്‍ മീഡിയിയല്‍ പ്രേക്ഷകര്‍
മോഹന്‍ലാല്‍ -പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ പിറന്ന ബ്രഹ്‌മാണ്ഡ ചിത്രമായ മരയ്ക്കാര്‍ ഹൗസ് ഫുള്‍ ആയി പ്രദര്‍ശനം തുടരുമ്പോള്‍ സിനിമയ്ക്കും സംവിധായകന്‍ പ്രിയദര്‍ശനുമെതിരെ സോഷ്യല്‍ മീഡിയയില്‍ പൊങ്കാലയിട്ട് ഒരു വിഭാഗം. പ്രതീക്ഷക്കൊത്ത് ഉയരാന്‍ സിനിമയ്ക്കായിട്ടില്ലെന്നാണ് പലരുടേയും പ്രതികരണം. 

സംവിധായകന്റെ സോഷ്യല്‍ മീഡിയ പേജിലാണ് വിമര്‍ശന കമന്റുകളും തെറിപ്പൂരവുമായി ചിത്രം കണ്ടുവെന്ന് അവകാശപ്പെടുന്ന ആളുകള്‍ എത്തിയിരിക്കുന്നത്. എന്റെ പൊന്നു ചേട്ടാ ഇതു പോലുള്ള ഊളത്തരം ആയി സിനിമയില്‍ വരല്ലേ.. പടം കാണാന്‍ ടോര്‍ച് വേണം, തനിക്ക് പറ്റിയ പണി കോപ്പി അടി തന്നെയാ ലാലേട്ടനെ പോലൊരു മികച്ച നടനെ കിട്ടിയിട്ടും വിനിയോഗിക്കാത്ത തന്നെ ഒക്കെ എന്ത് പറയാന്‍, 100 കോടിക്ക് ഇരുന്ന് ഫുട്ടടിച്ചിട്ട് നാടകം എടുത്ത് വെച്ചിരിക്കുന്നു നാട്ടുകാരെ പറ്റിക്കാന്‍.. ഇങ്ങനെയും ഇതിലും മോശമായും ആണ് പല പ്രതികരണങ്ങളും. 

മോഹന്‍ലാലിനെതിരെ പ്രതികരണങ്ങള്‍ കുറവാണ് തിരക്കഥയ്ക്കും സംവിധാനത്തിനുമെതിരെയാണ് ഭൂരിഭാഗം പേരും വിമര്‍ശനമുന്നയിച്ചിരിക്കുന്നത്. സിനിമ കണ്ടിട്ടിറങ്ങിയ പലരുടേയും ആദ്യ റിവ്യുകളും സിനിമയ്‌ക്കെതിരാണ് . എന്നാല്‍ സിനിമയ്ക്കനുകൂലമായും ഏറെ പ്രതികരണങ്ങള്‍ വരുന്നുണ്ട്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക