കത്രീനയുടെ കല്ല്യാണത്തില്‍ പങ്കെടുക്കണോ ? നിബന്ധനകള്‍ ഇങ്ങനെയാണ്

ജോബിന്‍സ് Published on 02 December, 2021
കത്രീനയുടെ കല്ല്യാണത്തില്‍ പങ്കെടുക്കണോ ? നിബന്ധനകള്‍ ഇങ്ങനെയാണ്
കത്രീന കൈഫിന്റെയും വിക്കി കൗശലിന്റെയും വിവാഹ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ് നിരവധി നിബന്ധനകളാണ് വിവാഹചടങ്ങിന് ഇരുവരും വെച്ചിരിക്കുന്നത്. വളരെ അടുപ്പമുള്ള കുറച്ചു പേരെ മാത്രമാണ് വിവാഹത്തിന് ക്ഷണിച്ചിരിക്കുന്നത്. വിവാഹത്തിന് പങ്കെടുക്കുന്നതിന് ഒരു രഹസ്യ കോഡ് ഉണ്ടെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്ത. ഓരോരുത്തര്‍ക്കും ലഭിച്ചിട്ടുള്ള ഈ കോഡ് ഉപയോഗിച്ചായിരിക്കും പ്രവേശന അനുമതി.

 ഇത് കൂടാതെ മറ്റ് ചില നിബന്ധനകള്‍ കൂടിയുണ്ട് വിവാഹചടങ്ങില്‍ പങ്കെടുക്കുന്നതിന്. അതിഥികള്‍ക്ക് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാനുള്ള അനുമതിയും ഉണ്ടായിരിക്കില്ല. ഫോട്ടോ എടുക്കാനോ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവക്കാനോ പാടില്ല. വിവാഹം നടക്കുന്നിടത്തെ ലൊക്കേഷന്‍ ഷെയര്‍ ചെയ്യാനുള്ള അനുമതിയുണ്ടാകില്ല. വിവാഹത്തിന്റെ വീഡിയോയോ റീല്‍സോ ചെയ്യരുത്. വിവാഹത്തിന് എത്തുന്നവര്‍ക്ക് ചടങ്ങുകള്‍ അവസാനിക്കുന്നത് വരെ പുറത്തുള്ള മറ്റുള്ളവരുമായി ആശയവിനമയം നടത്തരുത് എന്നിങ്ങനെയാണ് നിബന്ധനകള്‍.

എന്നാല്‍ വിക്കിയുടെ സഹോദരി കഴിഞ്ഞ ദിവസം ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ നിഷേധിച്ചിരുന്നു.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക