Image

വഖഫ് പ്രതിഷേധം പള്ളികളില്‍ വേണ്ട, അത് അപകടം: സര്‍ക്കാരുമായി ചര്‍ച്ച ചെയ്യുമെന്ന് സമസ്ത

Published on 02 December, 2021
വഖഫ് പ്രതിഷേധം പള്ളികളില്‍ വേണ്ട, അത് അപകടം: സര്‍ക്കാരുമായി ചര്‍ച്ച ചെയ്യുമെന്ന് സമസ്ത
കോഴിക്കോട്: വഖഫ് പ്രതിഷേധം പള്ളികളില്‍ നടത്തേണ്ടെന്ന് സമസ്ത. വഖഫ് ബോര്‍ഡ് നിയമനം പി എസ് സി ക്ക് വിട്ട തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തുമെന്നും പ്രതിഷേധങ്ങള്‍ ഉചിതമായ രീതിയില്‍ അവതരിപ്പിക്കുമെന്നും സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുകോയ തങ്ങള്‍ പറഞ്ഞു.

'വഖഫ് പവിത്രമായ മുതല്‍ ആണ്. അത് ഉള്‍ക്കൊണ്ടാവണം പ്രവര്‍ത്തിക്കേണ്ടത്. ആശങ്കകള്‍ സര്‍ക്കാരിന് മുന്നില്‍ അവതരിപ്പിക്കും. പരിഹാരമായില്ലെങ്കില്‍ മാത്രം പ്രതിഷധം മതി എന്നാണ് തീരുമാനം. വഖഫ് നിയമനത്തില്‍ പള്ളിയില്‍ നിന്ന് പ്രതിഷേധിക്കാന്‍ സാധിക്കില്ല. പള്ളിയില്‍ പ്രതിഷേധം ആകരുത്. അത് അപകടം ചെയ്യും. പള്ളി ആദരിക്കപ്പെടേണ്ടത് ആണ്. പള്ളിയുടെ പവിത്രതയ്ക്ക് യോജിക്കാത്ത കാര്യങ്ങള്‍ പാടില്ല. പ്രകോപനപരമായ കാര്യങ്ങല്‍ അവിടെ നിന്ന് ഉണ്ടാകരുത്', ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക