പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന ‘ഹൃദയം'; പതിനഞ്ച് മില്യൺ കാഴ്ചക്കാരുമായി ​ഗാനം ‘ദർശന'

Published on 02 December, 2021
പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന ‘ഹൃദയം'; പതിനഞ്ച് മില്യൺ കാഴ്ചക്കാരുമായി  ​ഗാനം ‘ദർശന'
വിനീത് ശ്രീനിവാസന്റെ സംവിധാനത്തില്‍ പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന ചിത്രമാണ് ഹൃദയം . ഒരിടവേളക്ക് ശേഷമെത്തുന്ന പ്രണവിന്റെ ചിത്രമെന്ന നിലയില്‍ പ്രഖ്യാപന സമയം മുതല്‍ ഏറെ ശ്രദ്ധനേടിയ സിനിമ കൂടി ആയിരുന്നു ഇത്.ഇപ്പോഴിതാ ഈ ഗാനത്തിന്റെ കാഴ്ചക്കാരെ സംബന്ധിച്ച വിവരമാണ് പുറത്തുവരുന്നത്.

ഇതിനോടകം 15 മില്യണ്‍ കാഴ്ചക്കാരെയാണ് ദര്‍ശന ​ഗാനം സ്വന്തമാക്കിയിരിക്കുന്നത്.

ഗാനത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്ന ഹേഷാം അബ്ദുള്‍ വഹാബാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരിക്കുന്നത്. ഹേഷാമിനൊപ്പം ദര്‍ശന രാജേന്ദ്രനും ചേര്‍ന്നാണ് ​ഗാനം ആലപിച്ചിരിക്കുന്നത്. ആരുണ്‍ അലാട്ടിന്റെതാണ് വരികള്‍. സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രമാണ് ‘ഹൃദയം’. പക്ഷേ പാട്ടുകളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് ഇട്ടാണ് ചിത്രം എത്തുന്നത്. 15 ഗാനങ്ങളാണ് ചിത്രത്തില്‍ ഉള്ളത്. ഒപ്പം ഗാനങ്ങള്‍ ഓഡിയോ കാസറ്റ് ആയും ഓഡിയോ സിഡിയായും പുറത്തിറക്കുന്നുണ്ട്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക