'മരക്കാര്‍' പ്രദർശനത്തിനെത്തിയതിന് പിന്നാലെ പ്രിയദര്‍ശനെതിരേ സൈബറാക്രമണം

Published on 02 December, 2021
'മരക്കാര്‍' പ്രദർശനത്തിനെത്തിയതിന് പിന്നാലെ  പ്രിയദര്‍ശനെതിരേ സൈബറാക്രമണം
മോഹന്‍ലാല്‍ ബിഗ് ബജറ്റ് ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം ഇന്ന് പ്രേഷകരിലെത്തയതിന് തൊട്ടുപിന്നാലെ സംവിധായകന്‍ പ്രിയദര്‍ശനെതിരെ സൈബറാക്രമണം.അദ്ദേഹത്തിന്റെ സോഷ്യല്‍മീഡിയ പേജിലാണ് വിമര്‍ശനത്മക കമന്റുകളും തെറിപ്പൂരവും.

ചിത്രം കണ്ടുവെന്ന് അവകാശപ്പെടുന്ന ആളുകളാണ് മിക്കവരും.

'എന്റെ പൊന്നു ചേട്ടാ ഇതു പോലുള്ള ഊളത്തരം ആയി സിനിമയില്‍ വരല്ലേ.. പടം കാണാന്‍ ടോര്‍ച് വേണം, തനിക്ക് പറ്റിയ പണി കോപ്പി അടി തന്നെയാ ലാലേട്ടനെ പോലൊരു മികച്ച നടനെ കിട്ടിയിട്ടും വിനിയോഗിക്കാത്ത തന്നെ ഒക്കെ എന്ത് പറയാന്‍, 100 കോടിക്ക് ഇരുന്ന് ഫുട്ടടിച്ചിട്ട് നാടകം എടുത്ത് വെച്ചിരിക്കുന്നു നാട്ടുകാരെ പറ്റിക്കാന്‍..'എന്നിങ്ങനെ പോകുന്നു വിമര്‍ശനകമന്റുകള്‍.

കേരളത്തിലെ 90 ശതമാനം തിയേറ്ററുകളിലും മരക്കാര്‍ പ്രദര്‍ശനത്തിനെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്ബാവൂരും കോണ്‍ഫിഡന്റ് ഗ്രൂപ്പും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന് നൂറ് കോടിക്കടുത്താണ് ബഡ്ജറ്റ്.

  അറുപതോളം രാജ്യങ്ങളില്‍ വേള്‍ഡ് വൈഡ് റിലീസിനൊപ്പം ഇറ്റലി, പോളണ്ട്, അര്‍മേനിയ, സൗദി തുടങ്ങി നിരവധി രാജ്യങ്ങളിലും ഫാന്‍സ് ഷോയും ചിത്രത്തിനുണ്ട്.

അഞ്ചു ഭാഷകളിലായി റിലീസ് ചെയ്യുന്ന ചിത്രം, മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ റിലീസ് ആയ ഈ ചിത്രത്തിന് ഓവര്‍സീസ് പ്രീമിയര്‍ ഷോകളില്‍ നിന്നും ഗംഭീര പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക