'ദ റെയില്‍വേ മെന്‍'; ഭോപ്പാല്‍ ദുരന്തം വെബ് സീരീസാകുന്നു

Published on 02 December, 2021
'ദ റെയില്‍വേ മെന്‍'; ഭോപ്പാല്‍ ദുരന്തം വെബ് സീരീസാകുന്നു


1984 ലെ ഭോപ്പാല്‍ ദുരന്തത്തെ ആസ്പദമാക്കി വെബ് സീരീസ് ഒരുങ്ങുന്നു. യഷ് രാജ് ഫിലിംസാണ് സീരീസിന്റെ നിര്‍മാതാക്കള്‍. ' ദ റെയില്‍വേ മെന്‍' എന്ന് പേരിട്ടിരിക്കുന്ന സീരീസില്‍ മാധവന്‍, കെ.കെ മേനോന്‍, ദിവ്യേന്ദു ശര്‍മ എന്നിവര്‍ക്ക് പുറമെ അന്തരിച്ച നടന്‍ ഇര്‍ഫാന്‍ ഖാന്റെ മകന്‍ ബബില്‍ ഖാനും ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു. 

ഭോപ്പാല്‍ വാതക ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന്റെ നേതൃത്വനിരയിലുണ്ടായിരുന്ന റെയില്‍വേ ജീവനക്കാര്‍ക്കുള്ള ആദരമാണ് ഈ സീരീസെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. ശിവ് രാവൈലാണ് സംവിധായകന്‍.  യഷ് രാജ് ഫിലിംസിന്റെ ആദ്യ വെബ് സീരീസ് പ്രൊഡക്ഷനാണ് 'ദ റെയില്‍വേ മെന്‍'. ഡിസംബര്‍ അവസാനത്തോടെ ചിത്രീകരണം ആരംഭിക്കുന്ന സീരീസ് ഒടിടി പ്ലാറ്റ്ഫോമിലൂടെ പുറത്തിറങ്ങും.


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക