Image

മറിയം സൂസൻ മാത്യുവിന്റെ കുടുംബത്തിന് ഫോമ പതിനായിരം ഡോളർ കൈമാറി.

ടി . ഉണ്ണികൃഷ്ണൻ (ഫോമാ ജനറൽ സെക്രട്ടറി) Published on 03 December, 2021
മറിയം സൂസൻ മാത്യുവിന്റെ കുടുംബത്തിന് ഫോമ പതിനായിരം ഡോളർ കൈമാറി.
അലബാമയിൽ  അയൽവാസിയുടെ വെടിയേറ്റു ദുഖകരമായ സാഹചര്യത്തിൽ  മരണപ്പെട്ട മറിയം സൂസൻ മാത്യുവിന്റെ മൃതദേഹം കേരളത്തിൽ എത്തിക്കുന്നതിനും, മറ്റു അനുബന്ധ സഹായങ്ങൾക്കുമായി ഫോമാ ഹെല്പിങ് ഹാന്റ് വഴി സമാഹരിച്ച പതിനായിരം ഡോളർ സമാഹരണം,  ആരംഭിച്ചു ഇരുപത്തിനാലു മണിക്കൂറുകൾക്കകം  മറിയത്തിന്റെ കുടുംബത്തിന് കൈമാറുവാൻ സാധിച്ചു.

അമേരിക്കൻ മലയാളികളുടെ അകമഴിഞ്ഞ പിന്തുണ കൊണ്ടാണ് ഇത്ര വേഗത്തിൽ ആവശ്യമായ തുക സമാഹരിക്കാനും , കുടുംബത്തിന് കൈമാറുവാനും സാധിച്ചത്. ആവശ്യഘട്ടങ്ങളിൽ സാധാരണക്കാർക്ക് സാമ്പത്തിക സഹായമെത്തിക്കുന്നതിനും, മറ്റു സേവനങ്ങൾ നൽകുന്നതിനാണ് ഫോമാ, ഹെല്പിങ് ഹാന്റിനു രൂപം നൽകിയത്. ഇതിനകം നിരാലംബരും, നിരാശ്രയരുമായവരെ ചേർത്ത് നിർത്തിയും, കാരുണ്യത്തിന്റെ സാന്ത്വന സ്പർശം നൽകിയും ഫോമാ ഹെല്പിങ് ഹാന്റ്  പ്രവാസി മലയാളികളുടെ വേറിട്ട മുഖമായി മാറിയിട്ടുണ്ട്.  കഴിഞ്ഞ ആറു മാസത്തിനുള്ളിൽ ഇരുപതിലധികം അവശ്യ കാര്യങ്ങൾക്ക് സഹായം നൽകാൻ കഴിഞ്ഞ് എന്നത് ഫോമയെ സംബന്ധിച്ച്  അഭിമാനകരമാണ്.

ഫോമയുടെ അംഗസംഘടനകളും പ്രവർത്തകരുമാണ് ഫോമയുടെ കരുത്തും ഊർജ്ജവും. ഫോമയും ഹെല്പിങ് ഹാന്റും  മുന്നോട്ട് വെയ്ക്കുന്ന കാരുണ്യ പദ്ധതികൾ ഏറ്റെടുത്തു വിജയിപ്പിക്കുന്ന എല്ലാവർക്കും ഫോമാ  പ്രസിഡന്റ് അനിയൻ ജോർജ്ജ്, ജനറൽ സെക്രട്ടറി ടി.ഉണ്ണികൃഷ്ണൻ, ട്രഷറർ തോമസ് ടി.ഉമ്മൻ, വൈസ് പ്രസിഡന്റ് പ്രദീപ് നായർ, ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറർ ബിജു തോണിക്കടവിൽ, ഹെല്പിങ് ഹാന്റ് ചെയർമാൻ  സാബു ലൂക്കോസ്,  സെക്രട്ടറി  ബിജു  ചാക്കോ, വൈസ് ചെയർമാൻ ജെയ്ൻ കണ്ണച്ചാം പറമ്പിൽ, കോർഡിനേറ്റർ   ഗിരീഷ് പോറ്റി,  ഹെല്പിങ് ഹാന്റ് നാഷണൽ കമ്മറ്റി അംഗം മാത്യു ചാക്കോ,  ഡോ.ജഗതി നായര്‍, എന്നിവർ നന്ദി രേഖപ്പെടുത്തി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക