പാര്‍ട്ടി പ്രവര്‍ത്തകയെ പീഡിപ്പിച്ച് നഗ്നചിത്രം പകര്‍ത്തിയാളെ സിപിഎം പുറത്താക്കും

ജോബിന്‍സ് Published on 03 December, 2021
പാര്‍ട്ടി പ്രവര്‍ത്തകയെ പീഡിപ്പിച്ച് നഗ്നചിത്രം പകര്‍ത്തിയാളെ സിപിഎം പുറത്താക്കും
തിരുവല്ലയില്‍ സിപിഎം വനിതാ നേതാവിനെ പീഡിപ്പിക്കുകയും നഗ്നചിത്രം പകര്‍ത്തുകയും കേസില്‍ പിടിയിലായ നാസറിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാന്‍ തീരുമാനം. പാര്‍ട്ടി ജില്ലാ കമ്മിറ്റിയുടേതാണ് തീരുമാനം. സിപിഎം കാന്‍ഡിഡേറ്റ് അംഗവും ഡിവൈഎഫ്‌ഐ യൂണിറ്റ് സെക്രട്ടറിയുമാണ് നാസര്‍. സംഭവത്തില്‍ പാര്‍ട്ടി തല അന്വേഷണം നടത്താനും സിപിഎം തീരുമാനിച്ചു.

എന്നാല്‍ കേസിലെ മുഖ്യപ്രതി പാര്‍ട്ടി നേതാവായിട്ടും നടപടിയില്ലെന്നതാണ് വിരോധാഭാസം. തിരുവല്ല കോടാലി ബ്രാഞ്ച് സെക്രട്ടറി സി സി സജിമോനാണ് മുഖ്യപ്രതി. മുമ്പ് വീട്ടമ്മയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലും ഡിഎന്‍എ പരിശോധന അട്ടിമറിക്കാന്‍ ശ്രമിച്ച കേസിലും പ്രതിയാണ് സജിമോന്‍.

ഒരുവര്‍ഷം മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്. കാറില്‍ വച്ച്  യുവതിക്ക് മയക്കുമരുന്ന കലര്‍ത്തിയ ജ്യൂസ് നല്‍കി മയക്കി പീഡിപ്പിച്ച് നഗ്‌നചിത്രം പകര്‍ത്തുകയായിരുന്നു.സംഭവത്തിന് പിന്നാലെ യുവതിയോട് പ്രതികള്‍ രണ്ടുലക്ഷം രൂപ ആവശ്യപ്പെട്ട് നിരന്തരം ബന്ധപ്പെട്ടു. 

സംഭവത്തില്‍ സജിമോന്‍, നാസര്‍ എന്നിവരുള്‍പ്പെടെ 12 പേര്‍ക്കെതിരെയാണ് പൊലീസ് കേസ്. ഇതില്‍ പത്ത് പേര്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചവരാണ്. തിരുവല്ല നഗരസഭയിലെ രണ്ട് കൗണ്‍സിലര്‍മാരും അഭിഭാഷകനും ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചവരില്‍ ഉള്‍പ്പെടുന്നു.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക