ബിനോയ് കോടിയേരിയുടെ ഡിഎന്‍എ ഫലം പുറത്തു വിടണമെന്ന് ബിഹാര്‍ സ്വദേശിനിയായ യുവതി

ജോബിന്‍സ് Published on 03 December, 2021
ബിനോയ് കോടിയേരിയുടെ ഡിഎന്‍എ ഫലം പുറത്തു വിടണമെന്ന് ബിഹാര്‍ സ്വദേശിനിയായ യുവതി
പീഡനക്കേസില്‍ ബിനോയ് കോടിയേരിയുടെ ഡിഎന്‍എ ഫലം പുറത്തുവിടണമെന്ന ആവശ്യവുമായി കേസിലെ ഇരയായ ബിഹാര്‍ സ്വദേശിനിയായ പെണ്‍കുട്ടി രംഗത്ത്. ഈ ആവശ്യം ഉന്നയിച്ച് ഇവര്‍ ബോംബെ ഹൈക്കോടതിയെ സമീപിച്ചു. സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ മകനാണ് ബിനോയി കോടിയേരി. 

2019 ജൂലൈ 29 നാണ് ബൈക്കുളയിലെ ജെജെ ആശുപത്രിയില്‍ ബിനോയി കോടിയേരിയുടെ ഡിഎന്‍എ പരിശോധനയ്ക്കായി രക്ത സാമ്പിള്‍ ശേഖരിച്ചത്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ സീല്‍ ചെയ്ത കവറില്‍ ഫലം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. കേസ് പരിഗണിക്കുന്നത് ജനുവരി നാലിലേക്ക് മാറ്റി. 

ഡിഎന്‍എ ഫലം വരാന്‍ വൈകുന്നതിന്റെ പേരില്‍ സോഷ്യല്‍ മീഡിയിയില്‍ അടക്കം നിരവധി ട്രോളുകളും വിമര്‍ശനങ്ങളുമാണ് ബിനോയിക്കെതിരെ ഉയരുന്നത്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക