കോവിഷീല്‍ഡ് വാക്‌സിന്റെ ഇടവേള കുറച്ച ഉത്തരവ് റദ്ദാക്കി

ജോബിന്‍സ് Published on 03 December, 2021
കോവിഷീല്‍ഡ് വാക്‌സിന്റെ ഇടവേള കുറച്ച ഉത്തരവ് റദ്ദാക്കി
കോവിഡ് വാക്‌സിനായ കോവിഷീല്‍ഡിന്റെ രണ്ട് ഡോസുകള്‍ക്കിടയിലെ ഇടവേള കുറച്ച ഉത്തരവ് റദ്ദാക്കി. മുമ്പ് സിംഗിള്‍ ബെഞ്ചായിരുന്നു ഇടവേള കുറച്ചത്. ഇപ്പോള്‍ കേന്ദ്ര സര്‍ക്കാരിന്റെ അപ്പീലില്‍ ഡിവിഷന്‍ ബഞ്ചാണ് ഇടവേള കുറച്ച ഉത്തരവ് റദ്ദാക്കിയത്. 

വാക്‌സിന്‍ രണ്ട് ഡോസുകള്‍ക്കിടയിലെ ഇടവേള 84 ദിവസമായിരുന്നു. ഇത്
ചോദ്യം ചെയ്ത് കിറ്റക്‌സ് കമ്പനി നല്‍കിയ ഹര്‍ജിയിലായിരുന്നു. ഇടവേള 30 ദിവസമാക്കി കുറച്ചത്. വാക്‌സിനുകള്‍ക്കിടയില്‍ ഇടവേള നിശ്ചയിച്ചത് നയപരമായ തീരുമാനമെന്ന കേന്ദ്ര സര്‍ക്കാര്‍ വാദം കൂടി അംഗീകരിച്ചാണ് ഉത്തരവ്. ഉത്തരവോടെ കൊവിഷീല്‍ഡ് വാക്‌സിനുകള്‍ക്കിടയിലെ ഇടവേള 84 ദിവസമായി തുടരും.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക