മരയ്ക്കാറിനെതിരെയുള്ള വിമര്‍ശനങ്ങള്‍ നല്ല കാര്യമെന്ന് ഹരീഷ് പേരടി

ജോബിന്‍സ് Published on 03 December, 2021
മരയ്ക്കാറിനെതിരെയുള്ള വിമര്‍ശനങ്ങള്‍ നല്ല കാര്യമെന്ന് ഹരീഷ് പേരടി
റിലീസ് ചെയ്തതിന് പിന്നാലെ മോഹന്‍ലാല്‍ ചിത്രം മരയ്ക്കാറിനെതിരെ വ്യാപകമായ വിമര്‍ശനങ്ങളും ട്രോളുകളുമുയരുന്നുണ്ട്. ഇപ്പോഴിതാ അത്തരം വിമര്‍ശനങ്ങള്‍ക്ക് നേരെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സിനിമയില്‍ മങ്ങാട്ടച്ഛന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടന്‍ ഹരീഷ് പേരടി.

സിനിമയ്ക്ക് നേരെ വരുന്ന ഡീഗ്രേഡിങ്ങ് ഒരു തരത്തില്‍ നല്ലത് ആണെന്ന് അദ്ദേഹം പറഞ്ഞു. സാധാരണ പ്രേക്ഷകന് ചിത്രത്തെ അമിത പ്രതീക്ഷ കൂടാതെ സമീപിക്കാന്‍ സാധിക്കും. അത് സിനിമയുടെ വിജയത്തിന് കാരണമാകും എന്ന് എന്ന് അദ്ദേഹം പറഞ്ഞു.

മരക്കാര്‍ സിനിമയ്ക്ക് മികച്ച പ്രതികരണം ലഭിക്കുന്നു എന്നതില്‍ സന്തോഷമുണ്ടെന്നും പത്യേകിച്ച് മങ്ങാട്ടച്ഛന്‍ എന്ന എന്റെ കഥാപാത്രത്തെ സ്വീകരിച്ചു എന്നതില്‍ അതിയായ സന്തോഷമാണെന്നും ഒരു പരിധി വരെ ഡീഗ്രേഡ് ചെയ്യപ്പെടുന്നത് നല്ലത് ആണ് എന്ന് വിശ്വസിക്കുന്ന ആളാണ് താനെന്നും അദ്ദേഹം പറഞ്ഞു.

മനപൂര്‍വം ഇങ്ങനെ ചെയ്യുമ്പോള്‍ സാധാരണ പ്രേക്ഷകന്‍ അമിത പ്രതീക്ഷ ഇല്ലാതെ തന്നെ പോവുകയും പടം കഴിഞ്ഞു പൂര്‍ണ്ണ സംതൃപ്തിയോടെ ഇറങ്ങുകയും ചെയ്യും. അത് സിനിമയുടെ വിജയത്തിന് കാരണമാകുമെന്നാണ് തന്റെ കണക്കുകൂട്ടലെന്നും അദ്ദേഹം പറഞ്ഞു. 

ചരിത്രത്തോടും കലയോടും നീതി പുലര്‍ത്തുന്ന ചിത്രമാണ് മരയ്ക്കാറെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക