കഴുകജന്മം(കവിത : അശോക് കുമാര്‍ കെ.)

അശോക് കുമാര്‍ കെ. Published on 03 December, 2021
 കഴുകജന്മം(കവിത : അശോക് കുമാര്‍ കെ.)
കൊത്തി കൊത്തിപ്പറിച്ച
കഴുകന്റെ കൊക്കിടയിൽ
കെട്ടുപിണഞ്ഞതെൻ
കൂടൽമാലകൾ .....

കൊച്ചുന്നാൾ മുതലേ വിശപ്പ്
കാച്ചി നിറച്ചുള്ളൊരു
കുടൽമാലയിന്ന്
കഴുകന്റെ വയറു നിറച്ചുവോ...

കഴുകനൊരു മുജ്ജന്മ സുകൃതം
വയറെന്നും നിറഞ്ഞിരിക്കാനോ..
അവനൊരുപാട് സുകൃത
കർമ്മൾ ചെയ്തതിനാലോ ...

കഴുകജന്മത്തിൽ പിതാക്കന്മാർ
തല്ലുകൊള്ളാതുറങ്ങിയതുകൊണ്ടോ ...
സ്നേഹമെന്ന നിലയത്തിലവരെ
തള്ളാതിരുന്നതുകൊണ്ടോ

മകളെ തൂക്കി തൂക്കി
വിൽക്കാതിരുന്നതു കൊണ്ടോ

കറുകറുത്തൊരു രാത്രിയിൽ
മാനം കവരാതിരുന്നതിനാലോ ...

വെളുവെളുക്കും വരെ
പിച്ചച്ചട്ടി വാരാതിരു ന്നതിനാലോ ...

ഇങ്ങനെയിങ്ങനെയായിരുന്നിട്ടും
അവനെങ്ങനെയൊരു കഴുകനായി ...

കപടമുറങ്ങുമെൻ നെഞ്ചു പേടകം
കൊത്തിപ്പൊളിക്കുവാനാണോ ...?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക