സൗന്ദര്യ മത്സരത്തില്‍ മകള്‍ ഫസ്റ്റ് റണ്ണറപ്, സന്തോഷം പങ്കുവെച്ച്‌ ആശ ശരത്ത്

Published on 03 December, 2021
സൗന്ദര്യ മത്സരത്തില്‍ മകള്‍ ഫസ്റ്റ് റണ്ണറപ്, സന്തോഷം പങ്കുവെച്ച്‌ ആശ ശരത്ത്
 മകള്‍ ഉത്തര  വലിയൊരു വിജയം നേടിയ സന്തോഷത്തിലാണ് നടി ആശ ശരത്ത്. സൗന്ദര്യ മത്സരത്തില്‍ ഉത്തര ഫസ്റ്റ് റണ്ണറപ്പായി തെരഞ്ഞെടുക്കപ്പെട്ടു.

'റാംപിലെ ആത്മവിശ്വാസത്തോടെയുള്ള അവളുടെ ചുവടുകള്‍ കാണുമ്ബോള്‍ ഒരുപാട് സന്തോഷം. ജയവും തോല്‍വിയും ഉണ്ടാകും. എന്നാല്‍ മത്സങ്ങളില്‍ പങ്കാളിത്തവും അതിലൂടെ ആത്മവിശ്വാസം വളര്‍ത്തിയെടുക്കലുമാണ് പ്രധാനം എന്റെ മകളില്‍ അത് പ്രതിഫലിച്ചതില്‍ ഞാന്‍ സന്തുഷ്ടയാണ്.

ഈ സൗന്ദര്യ മത്സരത്തിലൂടെ 'ഗാര്‍ഹിക പീഡനത്തിനും കുട്ടികളെ ദുരുപയോഗം ചെയ്യുന്നതിനും നോ പറയുക' എന്ന തീം എടുത്തുകാണിക്കുകയും അതിലൂടെ ഈ സന്ദേശം പ്രചരിപ്പിക്കാന്‍ സഹായിക്കുകയും ചെയ്തു. റാംപില്‍ പങ്കെടുത്ത എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍'- ആശ ശരത്ത് കുറിച്ചു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക