പുതിയ ചട്ടം: യു.എസിലേക്കുള്ള യാത്രക്കാർ 24  മണിക്കൂറിനുള്ളിൽ കോവിഡ് ടെസ്റ്റ് എടുക്കണം

Published on 03 December, 2021
പുതിയ ചട്ടം: യു.എസിലേക്കുള്ള യാത്രക്കാർ 24  മണിക്കൂറിനുള്ളിൽ കോവിഡ് ടെസ്റ്റ് എടുക്കണം

മറ്റൊരു രാജ്യത്ത് നിന്ന് വിമാനമാർഗം അമേരിക്കയിൽ എത്തുന്ന എല്ലാ യാത്രക്കാരും 24 മണിക്കൂറിനിടെ  നടത്തിയ പരിശോധനയിൽ,കോവിഡ്  നെഗറ്റീവ് ആയിരിക്കണമെന്ന് ബൈഡൻ ഭരണകൂടം  നിബന്ധന കർശനമാക്കി. തിങ്കളാഴ്ച മുതൽ ഉത്തരവ്  പ്രാബല്യത്തിൽ വരും. 

ഇത് വരെ അത് 72  മണിക്കൂർ ആയിരുന്നു. ഈ  നിയമമാണ് യുഎസ് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനിൽ നിന്നുള്ള നിർദ്ദേശമനുസരിച്ച്  തിങ്കളാഴ്ച പുലർച്ചെ  12:01 ET മുതൽ മാറുന്നത്.
ഒമിക്രോൺ ഭീഷണി ഉയർത്തുന്ന സാഹചര്യത്തിൽ, അതിനെ   ചെറുക്കുന്നതിനുള്ള  നടപടികളിലൊന്നാണ്  ഈ മാറ്റം. 

ഈ വകഭേദം എത്രത്തോളം പകരുമെന്നും  , അത് ആളുകളെ എത്രത്തോളം ബാധിക്കുമെന്നും, നിലവിലെ  വാക്സിനുകൾ ഇതിനെതിരെ എത്രത്തോളം നന്നായി പ്രവർത്തിക്കുമെന്നും  നിർണ്ണയിക്കാൻ ശാസ്ത്രജ്ഞർ പരിശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് പ്രസിഡന്റ് ജോ ബൈഡൻ വ്യക്തമാക്കി.

വരും ആഴ്ചകളിൽ കാലാവസ്ഥയിലെ മാറ്റംകൊണ്ട് കോവിഡ്  കേസുകൾ വർദ്ധിക്കുമെന്ന്  വിദഗ്ധർ പറയുന്നതായും ബൈഡൻ കൂട്ടിച്ചേർത്തു. ജനങ്ങൾ തയ്യാറായിരിക്കണമെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി.
യുഎസിലേക്ക് യാത്ര ചെയ്യുന്ന ഏതൊരു വിദേശ പൗരനും പൂർണ്ണമായും വാക്സിനേഷൻ എടുത്തിരിക്കണം. അമേരിക്കൻ പൗരന്മാർക്ക് വാക്സിനേഷൻ നിർബന്ധമല്ല . 

ദക്ഷിണാഫ്രിക്കയിൽ നിന്നും ഏഴ് അയൽ രാജ്യങ്ങളിൽ നിന്നുമുള്ള യാത്രകൾ  യുഎസ് നിരോധിച്ചിട്ടുണ്ടെങ്കിലും അമേരിക്കൻ  പൗരന്മാർക്കും  നിയമപരമായ സ്ഥിര താമസക്കാർക്കും കോവിഡ് പരിശോധനാഫലം നെഗറ്റീവായാൽ തിരികെ എത്താം.

നിലവിലെ യാത്രാ നിയന്ത്രണങ്ങൾ എത്രനാൾ  തുടരുമെന്നത് സാഹചര്യം അനുസരിച്ചിരിക്കുമെന്നാണ് പ്രസിഡന്റ് പറഞ്ഞത്. രണ്ടാഴ്ചയ്ക്കുള്ളിൽ വ്യാപനതോത് വിലയിരുത്തി മാർഗ്ഗനിർദ്ദേശങ്ങൾ നൽകുമെന്നും അദ്ദേഹം അറിയിച്ചു.

വാക്സിനേഷൻ പൂർത്തീകരിക്കണമെന്നും ബൂസ്റ്റർ ഡോസ് ലഭിക്കാൻ യോഗ്യത നേടിയവർ അത് സ്വീകരിക്കണമെന്നും ആരോഗ്യ അധികൃതർ ഊന്നിപ്പറഞ്ഞു.
മാസ്ക് ധരിക്കണമെന്നും, കൈകഴുകുന്നത് ശീലമാക്കണമെന്നും, സാമൂഹിക അകലം പാലിക്കണമെന്നും നിർദ്ദേശമുണ്ട്.
നിലവിൽ, അമേരിക്കയിലും  ലോകത്തു തന്നെയും റിപ്പോർട് ചെയ്യപ്പെടുന്ന കേസുകളിൽ ഏറിയ പങ്കും ഡെൽറ്റ വകഭേദം മൂലമാണ്.

Omicron: US tightens travel rules amid new cases

 

Washington, Dec (IANS) US President Joe Biden has unveiled stricter Covid-19 travel rules as the US confirmed a handful of cases of the Omicron variant from coast to coast.

Biden said his plan "doesn't include shutdowns or lockdowns" and does not expand vaccine mandates, the BBC reported on Friday.

Cases have been detected in California, Colorado, Minnesota, New York and in Hawaii, where authorities say that person had no recent travel history.

State health officials have reported only mild symptoms in these cases.

The variant has now been found up to 30 countries, according to reports.

It is still not clear whether the highly mutated Omicron strain is associated with more transmission or more risk of evading vaccines.

Under the details unveiled on Thursday, all international passengers will have to be tested for the virus in the 24 hours before they leave for the US, regardless of their vaccination status. Mask requirements on planes, trains and buses will be extended until March.

The US government will seek to make available millions of free at-home tests through private insurance companies for those who have coverage and through health centres and rural clinics for those who do not.

The administration's plan for the winter months also consists of steps to encourage all adults to get their booster vaccines, including through a public education campaign and more targeted outreach.

Over 40 million Americans have received their boosters, but Biden said nearly 100 million more are eligible and have not yet had theirs.

Hundreds of family vaccination clinics will be set up across the country in an attempt to increase vaccination rates among children and teenagers.

The US and several other countries have banned travel from eight southern African countries. Health experts have said travel restrictions will buy them time to study the new variant.
What are details of the new Omicron cases?

Five cases of the variant have been detected in New York, state Governor Kathy Hochul said on Thursday.

A man who attended a convention in Manhattan in late November tested positive for the variant, said officials.

One of the cases was a vaccinated 67-year-old woman in Suffolk County who was experiencing mild symptoms of a cough and a headache, said Governor Hochul. The other four were in New York City.

A case confirmed in California on Wednesday and in Colorado on Thursday were identified in travellers who had recently flown back from South Africa.

An Omicron-positive individual in Minnesota had recently returned from a three-day anime (Japanese cartoon) convention in New York City.

The person in Hawaii, who was unvaccinated and had previously been infected with coronavirus in 2020, had no recent travel history. This indicated that community transmission there had probably already begun, health officials said.

The Hawaii case was experiencing mild to moderate symptoms and was isolated at home, said officials.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക