ഐഒസി കേരളാ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ റോജി എം ജോണിന് സ്വീകരണം നൽകി

Published on 04 December, 2021
ഐഒസി കേരളാ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ റോജി എം ജോണിന് സ്വീകരണം നൽകി
ഐഒസി കേരളാ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ റോജി എം ജോണിന് സ്വീകരണം നല്‍കി. നവംബര്‍ 21 ന്യൂയോര്‍ക്കില്‍ വൈകുന്നേരം 5.30ന് കേരളാ ചാപ്റ്റര്‍ പ്രസിഡന്റ് ലീലാ മാരേട്ടിന്റെ അധ്യക്ഷതയിലാണ് യോഗം ന ടന്നത്. നിശ്ശബ്ദ പ്രാര്‍ത്ഥനയോടെയാണ് പൊതുയോഗം ആരംഭിച്ചത്. ലീലാ മാരേട്ട് അംഗങ്ങളെ സ്വാഗതം ചെയ്യുകയും മുഖ്യാതിഥിയെ പരിചയപ്പെടുത്തുകയും ചെയ്തു. ചിക്കാഗോയിൽ നടന്ന ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക (ഐ.പി.സി.എൻ,എ) യുടെ കൺവെൻഷനിൽ പങ്കെടുക്കാനെത്തിയതായിരുന്നു റോജി എം. ജോൺ എം.എൽ.എ.

ഐ. ഒ. സി യു.എസ്. എ - കേരള ചാപ്റ്ററിന്റെ വിവിധ പരിപോടികളിൽ നേരിട്ടും വെർച്വൽ ആയും പങ്കെടുത്തിട്ടുള്ള റോജി അമേരിക്കൻ മലയാളികൾ കോൺഗ്രസ് പാർട്ടിയിൽ എത്രമാത്രം വിശ്വാസമർപ്പിക്കുന്നുവെന്നതിന് ഉദാഹരണമാണ് ഓരോ വിഷയങ്ങളിലും അവർ നടത്തുന്ന ഇടപെടലുകൾ എന്നും വ്യക്തമാക്കി.

ന്യൂയോര്‍ക്ക്-ന്യൂജേഴ്‌സി എന്നിവിടങ്ങളില്‍ നിന്ന് യോഗത്തില്‍ പങ്കെടുക്കാനെത്തിയ കോണ്‍ഗ്രസ് അനുഭാവികള്‍ സ്വയം പരിചയപ്പെടുത്തി. ഐഒസി യുഎസ് വൈസ് ചെയര്‍മാന്‍ ജോര്‍ജ് അബ്രഹാം, വൈസ് പ്രസിഡന്റ് പോള്‍ കറുകപ്പിള്ളിൽ, ന്യൂയോർക്ക് റീജിയണൽ പ്രസിഡണ്ട്  വര്‍ഗ്ഗീസ് പോത്താനിക്കാട്, ന്യൂജേഴ്‌സി റീജിയണ്‍ പ്രസിഡന്റ് ബിജു തുടങ്ങിയവര്‍ പങ്കെടുത്തു.ഐഒസി കേരളാ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ റോജി എം ജോണിന് സ്വീകരണം നൽകി ഐഒസി കേരളാ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ റോജി എം ജോണിന് സ്വീകരണം നൽകി ഐഒസി കേരളാ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ റോജി എം ജോണിന് സ്വീകരണം നൽകി ഐഒസി കേരളാ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ റോജി എം ജോണിന് സ്വീകരണം നൽകി
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക