തലശ്ശേരിയില്‍ രണ്ട് ദിവസം കൂടി നിരോധനാജ്ഞ ; ജാഗ്രതയില്‍ പോലീസ്

ജോബിന്‍സ് Published on 04 December, 2021
തലശ്ശേരിയില്‍ രണ്ട് ദിവസം കൂടി നിരോധനാജ്ഞ ; ജാഗ്രതയില്‍ പോലീസ്
സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്ന തലശ്ശേരിയില്‍ നിരോധനാഞ്ജ രണ്ട് ദിവസത്തേയ്ക്ക് കൂടി നീട്ടി. ഇവിടെ ആശങ്ക ഉയര്‍ത്തുന്ന സാഹചര്യം തുടരുകയാണെന്നാണ് കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണറുടെ റിപ്പോര്‍ട്ട്. ഇതേ തുടര്‍ന്ന് നഗരത്തില്‍ കൂടുതല്‍ പോലീസിനെ വിന്യസിച്ചിട്ടിട്ടുണ്ട്. കര്‍ശന ജാഗ്രതയിലാണ് നഗരത്തിന്റെ മുക്കിലും മൂലയിലും പോലീസ്. രാഷ്ട്രീയ പാര്‍ട്ടികളുടെ സമാധാന യോഗം വിളിക്കാനും തീരുമാനിച്ചിട്ടുണ്ട്. 

ആളുകള്‍ അനാവശ്യമായി നഗരത്തിലേക്ക് എത്തരുതെന്നും കൂട്ടം കൂടി നില്‍ക്കരുതെന്നും പൊലീസ് അറിയിച്ചു. ഇന്നലെ നിരോധനാജ്ഞ ലംഘിച്ച് മാര്‍ച്ച് നടത്തിയതിന് ബിജെപി ജില്ലാ പ്രസിഡന്റ് ഉള്‍പ്പെടെ അഞ്ചുപേര്‍ക്കെതിരെ കേസെടുത്തിരുന്നു.

നിരോധനാജ്ഞ ലംഘിച്ച് തലശ്ശേരിയില്‍ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തടിച്ചു കൂടിയതിനെ തുടര്‍ന്ന് ഇന്നലെ വൈകിട്ടോടെ വന്‍ സംഘര്‍ഷാവസ്ഥയാണ് ഉണ്ടായത്. തലശ്ശേരിയിലെ ബിജെപി ഓഫീസിന് മുന്നില്‍ ഒത്തുചേര്‍ന്ന പ്രവര്‍ത്തകര്‍ അവിടെ നിന്നും മുദ്രാവാക്യം വിളിയുമായി സിപിഎം ഓഫീസിലേക്ക് വരികയായിരുന്നു.

എസ്ഡിപിഐയും - ആര്‍എസ്എസ്സും തമ്മിലും സംഘര്‍ഷ സാധ്യത നിലനില്‍ക്കുകയാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക