news-updates

ഇന്ന് സഖാവ് സന്ദീപിന്റെ ജന്‍മദിനം ; നീറുന്ന നോവായി ചുവന്ന കുപ്പായം

ജോബിന്‍സ്

Published

on

ഇന്ന് ഡിസംബര്‍ 4 തിരുവല്ലയില്‍ വെട്ടേറ്റ് മരിച്ച സിപിഎം ലോക്കല്‍ സെക്രട്ടറി സഖാവ് സന്ദീപീന്റെ 34-ാം ജന്‍ന്മദിനം. തന്റെ പ്രിയതമന് പിറന്നാള്‍ സമ്മാനം നല്‍കാന്‍ സഖാവിന്റെ പ്രിയ സഖി സുനിത വാങ്ങി വച്ചത് ഒരു ചുവന്ന കുപ്പായമായിരുന്നു. സഖാവിന് അത്രമേല്‍ ഇഷ്ടമായിരുന്നു ചുവപ്പ്. 

പ്രിയ സഖാവിനെ അവസാനമായി ഒരു നോക്ക് കാണാന്‍ എത്തിയവര്‍ കണ്ടത് താന്‍ പിറന്നാള്‍ സമ്മാനം നല്‍കാന്‍ വാങ്ങിയ ചുവന്ന കുപ്പായം പ്രിയതമന്റെ നിശ്ചലമായ ശരീരത്തിന് മുകളില്‍ വച്ച് കരഞ്ഞ് തളര്‍ന്നിരിക്കുന്ന സുനിതയെയായിരുന്നു. അവിടെയെത്തിയവരുടെ നെഞ്ചില്‍ ഇന്നും നീറുന്ന നോവാണ് ആ കാഴ്ച. 

രണ്ട് വയസ്സും രണ്ടരമാസവും പ്രായമുള്ള രണ്ട് പിഞ്ചുകുഞ്ഞുങ്ങള്‍ കൂടിയുണ്ട്. സന്ദീപിന്. മരണത്തിനു തൊട്ടു മുന്‍പു വരെ സജീവ രാഷ്ട്രീയ പ്രവര്‍ത്തനത്തിലായിരുന്നു സന്ദീപ്. കാണാതായ പെണ്‍കുട്ടിയെ  കണ്ടെത്തുന്നതിനു ബന്ധുക്കള്‍ക്കൊപ്പം പെരിങ്ങര പൊലീസ് സ്റ്റേഷനിലായിരുന്നു വൈകിട്ട് ആറുവരെ. 

തിരക്കുകള്‍  ഒതുക്കി സായാഹ്നങ്ങള്‍ ചെലവിടുന്ന ആഞ്ഞിലിപ്പറമ്പ് പാടത്തിനു നടുവിലെ കലുങ്കില്‍ പതിവു പോലെ എത്തിയപ്പോഴാണ് കൊലയാളികള്‍ സന്ദീപിനെ തേടിയെത്തിയത്. അവസാന നിമിഷങ്ങളില്‍ ഭര്‍ത്താവിനെ ഒന്ന് കാണാന്‍ പോലും കഴിയാതെ സുനിത,  തന്റെ കുഞ്ഞുങ്ങളെ പൊതിഞ്ഞു പിടിച്ച് ഒരു സങ്കടക്കടലായി ചാത്തങ്കരിയിലെ വീട്ടിലുണ്ട്. പറക്കമുറ്റാത്ത രണ്ട് കുഞ്ഞുങ്ങളെയും കൊണ്ടാണ് സുനിതയുടെ ഇനിയുള്ള ജീവിത യാത്ര.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഫ്രാങ്കോ കേസില്‍ സ്വതന്ത്ര അന്വേഷണം വേണമെന്ന് മാര്‍പ്പാപ്പയോട് ഡോ. സുനിത കൃഷ്ണന്‍

ഫ്രാങ്കോ ഈ വീടിന്റെ ഐശ്വര്യം (ശ്രീ ഗണകന്‍)

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - ചൊവ്വാഴ്ച (ജോബിന്‍സ്)

ദിലീപിന്റെ ജാമ്യഹര്‍ജി വെള്ളിയാഴ്ച പരിഗണിക്കും ; വിഐപി ശരത് ഒളിവില്‍ തന്നെ

കേസുകളുടെ എണ്ണം പ്രതിദിനം ലക്ഷം കഴിഞ്ഞേക്കാം: മുരളി തുമ്മാരുകുടി എഴുതുന്നു

മാധ്യമവിചാരണ ഡിജിപി അന്വേഷിക്കും; ദിലീപിന്റെ ഹര്‍ജിയില്‍ പൊലീസിന് നോട്ടീസ്

പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു

യുപിയില്‍ വിദ്വേഷ പ്രസംഗം നടത്തിയ തൗക്കീര്‍ റാസാ ഖാന് കോണ്‍ഗ്രസ് പിന്തുണ

ടെലിപ്രോംപ്റ്റര്‍ പണിമുടക്കി ; മോദി പ്രസംഗം നിര്‍ത്തി ; പരിഹസിച്ച് രാഹുല്‍ ഗാന്ധി

ജാഗ്രത ; വര്‍ക്കലയില്‍ കോവിഡ് സ്ഥിരീകരിച്ച നഴ്സിംഗ് ഓഫീസര്‍ മരിച്ചു

തൃശൂരില്‍ മയക്കുമരുന്നുമായി മെഡിക്കല്‍ കോളേജിലെ ഹൗസ് സര്‍ജന്‍ പിടിയില്‍

പാലക്കാട് വീണ്ടും പുലി ഇറങ്ങി; വളര്‍ത്തുനായയെ ആക്രമിച്ചു

കോട്ടയത്ത് കെ.എസ്.ആര്‍.ടി.സി ബസ് മറിഞ്ഞു; 16 പേര്‍ക്ക് പരിക്ക്

കോട്ടയം കൊലപാതകം ; മരണത്തിന് മുമ്പ് ഷാന്‍ നേരിട്ടത് അതിക്രൂരപീഡനം

കൊറോണ  ആഗോള അതിസമ്പന്നരെ ഇരട്ടി അതിസമ്പന്നരാക്കി: ഓക്‌സ്ഫം റിപ്പോര്‍ട്ട്

മോന്‍സന്റെ  വ്യാജ പുരാവസ്തുക്കളിലും ഒറിജിനല്‍ എന്ന് ആര്‍ക്കിയോളജികല്‍ സര്‍വേ ഓഫ് ഇന്‍ഡ്യ

ദിലീപിന്റെ സുഹൃത്ത് ശരത്തിന്റെ വീട്ടില്‍ ക്രൈം ബ്രാഞ്ച് റെയ്ഡ്

ജനാഭിമുഖ കുര്‍ബാനയ്ക്കായി നിരാഹാരം അനുഷ്ഠിക്കുന്നവരെ ബിഷപ്പുമാര്‍ സന്ദര്‍ശിച്ചു

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - തിങ്കളാഴ്ച (ജോബിന്‍സ്)

ആയുധമെടുക്കാം കൊന്നു തള്ളാം ; കോണ്‍ഗ്രസിന്റെ ടാഗ് ലൈന്‍ മാറ്റണമെന്ന് എ.എ. റഹീം

വിചാരണ പൂര്‍ത്തിയാകും വരെ വാര്‍ത്തകള്‍ നല്‍കുന്നതില്‍ നിന്നും മാധ്യമങ്ങളെ വിലക്കണമെന്ന് ദിലീപ് ഹൈക്കോടതിയില്‍

കണ്ണൂരില്‍ യുവാവ് സൂപ്പര്‍ മാര്‍ക്കറ്റ് അടിച്ചു തകര്‍ത്തു; ചോക്ലേറ്റുമായി ഇറങ്ങിപ്പോയി.

 പഞ്ചാബ് തെരഞ്ഞെടുപ്പിന്റെ തിയ്യതി മാറ്റി ; ഫെബ്രുവരി 20 ന്

ഗുണ്ടകള്‍ അഴിഞ്ഞാടുന്നു ; നിയന്ത്രണം സിപിഎമ്മിന് ; ആഞ്ഞടിച്ച് വി.ഡി. സതീശന്‍

പണ്ഡിറ്റ് ബിര്‍ജു മഹാരാജ് അന്തരിച്ചു ; ഓര്‍മ്മയായത് കഥക് കലാരൂപത്തെ ലോകവേദിയിലെത്തിച്ച ഇതിഹാസം

എന്റെ പൊന്നുമോനെ തിരിച്ചു തരുവോ .... പോലീസിന്റെ ഗുരുതര വിഴ്ചയെന്ന് ഷാനിന്റെ അമ്മ

ഞാനൊരാളെ തീര്‍ത്തു ; കാപ്പ ചുമത്തിയ ഗുണ്ട പോലീസ് സ്‌റ്റേഷന് മുന്നില്‍ അട്ടഹസിച്ചതിങ്ങനെ

കോവിഡ് ക്ലസ്റ്ററില്‍ ഗാനമേള നടത്തി സിപിഎം ; നിയന്ത്രണങ്ങള്‍ക്ക് പുല്ലുവില

നടിയെ ആക്രമിച്ച കേസ് : പുനര്‍ വിസ്താരത്തിന് അനുമതിയില്ല

യുവാവിനെ തല്ലിക്കൊന്ന് പോലീസ് സ്‌റ്റേഷന് മുന്നിലിട്ടു ; സംഭവം ഉത്തരേന്ത്യയിലല്ല കോട്ടയത്ത് 

View More