വിസ അപേക്ഷകയോട് തട്ടിക്കയറി കോൺസുലേറ്റ് ഉദ്യോഗസ്ഥൻ (ഇത് നാണക്കേട്)

Published on 04 December, 2021
വിസ അപേക്ഷകയോട് തട്ടിക്കയറി കോൺസുലേറ്റ് ഉദ്യോഗസ്ഥൻ (ഇത് നാണക്കേട്)

പിതാവ് മരിച്ചതിനെ തുടർന്ന് വിസക്ക് എത്തിയ സ്ത്രീയോട് അപമര്യാദയായി ന്യു യോർക്കിലെ  ഇന്ത്യന്‍ കോൺസുലേറ്റിൽലെ ഉദ്യോഗസ്ഥൻ സംസാരിക്കുന്ന വീഡിയോ വൈറലായി 

ഉദ്യോഗസ്ഥന്‍ ആക്രോശിച്ചും വിരല്‍ ചൂണ്ടിയും സംസാരിക്കുന്നത്  വീഡിയോയിൽ കാണാം . ( ഫോൺ വീഡിയോയ്ക്ക് നന്ദി പറയാം.  ഉദ്യോഗസ്ഥന്റെ തറവാട്ടു  സ്വത്താണ് ഇന്ത്യൻ വിസ എന്ന്  എല്ലാ ഉദ്യോഗസ്ഥരെയും പോലെ  അയാളും കരുതുന്നുണ്ടാകണം) 

അപേക്ഷക പറയുന്നത് കേള്‍ക്കാനുള്ള സഹിഷ്ണുത പോലും ഉദ്യോഗസ്ഥന്‍ കാണിച്ചില്ലെന്നാണ് വിസയിൽ നിന്ന് മനസിലാകുന്നത് 

https://twitter.com/i/status/1465823389268856839

വിസ അപേക്ഷ  നിരസിക്കാനുള്ള കാരണം പറഞ്ഞുകൊണ്ടാണ്  മര്യാദയില്ലാത്ത പെരുമാറ്റം. ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്നതോടെ വ്യാപകമായ വിമര്‍ശനാം ഉയർന്നു.

കോണ്‍സൽ  ജനറല്‍ ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തതായി  ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ വ്യക്തമാക്കി.

 

Jose Cheripuram 2021-12-06 00:50:24
The attitude of the public servant is unacceptable , I thought the younger generation doesn't behave like the old beaurocrats,here I see this man behaving like "RAT".
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക