ഏഷ്യന്‍ അമേരിക്കന്‍ അഫയേഴ്‌സ് ഡപ്യൂട്ടി ഡയറക്ടറായി സിബു നായരെ നിയമിച്ചു.

പി.പി.ചെറിയാന്‍ Published on 04 December, 2021
ഏഷ്യന്‍ അമേരിക്കന്‍ അഫയേഴ്‌സ് ഡപ്യൂട്ടി ഡയറക്ടറായി സിബു നായരെ നിയമിച്ചു.
ന്യൂയോര്‍ക്ക്: ഏഷ്യന്‍ അമേരിക്കന്‍ അഫയേഴ്‌സ് ഡപ്യൂട്ടി ഡയറക്ടറായി ഇന്ത്യന്‍ അമേരിക്കന്‍ പൊളിറ്റിക്കന്‍ ആക്റ്റിവിസ്റ്റും സിബുനായരെ ന്യൂയോര്‍ക്ക് ഗവര്‍ണ്ണര്‍ കടത്തി ഹോച്ചല്‍ നിയമിച്ചു.
 
വ്യക്തിപരമായി പുതിയ നിയമത്തില്‍ ഞാനും എന്റെ കുടുംബവും അഭിമാനിക്കുന്നു. ബഫല്ലൊ യൂണിവേഴ്‌സിറ്റി മെഡിസിന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ക്ലിനിക്കല്‍ അഡ്മിനിസ്‌ട്രേറ്ററായ സിബു നായര്‍ പറഞ്ഞു.
 
ന്യൂയോര്‍ക്കിന്റെ ചരിത്രത്തില്‍ ചുമതലയേറ്റ് ആദ്യ വനിതാ ഗവര്‍ണ്ണറുടെ ടീമിനോടൊപ്പം പ്രവര്‍ത്തിക്കുന്നതിനും, വെസ്റ്റേണ്‍ ന്യൂയോര്‍ക്കിലെ ഏഷ്യന്‍ അമേരിക്കന്‍സിന്റെ ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാക്കുന്നതിനും ലഭിച്ച അവസരം കഴിവിന്റെ പരമാവധി പ്രയോജനപ്പെടുത്തുമെന്നും നായര്‍ പറഞ്ഞു.
 
ഹെറിറ്റേജ് ആന്റ് ആര്‍ട്ട്‌സ് ഓഫ് ഇന്ത്യ കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറായി പ്രവര്‍ത്തിച്ചു വരികയാണ് സിബു നായര്‍.
 
കഴിഞ്ഞ 12 വര്‍ഷമായി ബഫല്ലോയില്‍ പ്രവര്‍ത്തിക്കുന്ന അദ്ദേഹം സാമൂഹ്യപ്രവര്‍ത്തരംഗത്തും, രാഷ്ട്രീയത്തിലും കഴിവുതെളിയിച്ച വ്യക്തിയാണെന്നും, എറി കൗണ്ടി ആന്റ് ആംഫെഴ്സ്റ്റ് ഡമോക്രാറ്റിക് പാര്‍ട്ടി കമ്മിറ്റി മെമ്പറാണെന്നും സുഹൃത്തുക്കള്‍ പറഞ്ഞു.
 
ന്യൂയോര്‍ക്ക് ബഫല്ലൊ ഇന്ത്യന്‍ അസ്സോസിയേഷന്‍ ഡയറക്ടറായും സിബു പ്രവര്‍ത്തിച്ചിട്ടുണ്ട്.
 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക