മധുരയില്‍ വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് പൊതുസ്ഥലങ്ങളില്‍ പ്രവേശന വിലക്ക്

Published on 04 December, 2021
മധുരയില്‍ വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് പൊതുസ്ഥലങ്ങളില്‍ പ്രവേശന വിലക്ക്
തമിഴ്നാട്: രണ്ട് ഒമിക്രോണ്‍ കേസുകള്‍ ഇന്ത്യയില്‍ കണ്ടെത്തിയ സാഹചര്യത്തില്‍ അടുത്ത ആഴ്ച മുതല്‍ നിയന്ത്രണം കടുപ്പിച്ച്‌ തമിഴ്നാട്.

വാക്‌സിന്‍ എടുക്കാത്തവരെ ഹോട്ടലുകള്‍, ഷോപ്പിംഗ് മാളുകള്‍, മറ്റ് വാണിജ്യ സ്ഥാപനങ്ങള്‍ തുടങ്ങിയ പൊതു സ്ഥലങ്ങളില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ല" മധുര കളക്ടര്‍ അനീഷ് ശേഖര്‍ പറഞ്ഞു.

അതേസമയം സിംഗപ്പൂരില്‍ നിന്നും യുണൈറ്റഡ് കിംഗ്ഡത്തില്‍ നിന്നും തമിഴ്‌നാട്ടില്‍ എത്തിയ ഒരു കുട്ടി ഉള്‍പ്പെടെ മൂന്ന് അന്താരാഷ്ട്ര വിമാന യാത്രക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രണ്ട് ഒമൈക്രോണ്‍ കേസുകള്‍ കണ്ടെത്തിയ കര്‍ണാടകയും സമാന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിരുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക