സേതുരാമയ്യരുടെ പുതിയ ടീമില്‍ രമേഷ് പിഷാരടിയും

ആശാ പണിക്കർ Published on 04 December, 2021
 സേതുരാമയ്യരുടെ പുതിയ ടീമില്‍   രമേഷ് പിഷാരടിയും
മലയാള സിനിമയിലെയും മമ്മൂട്ടിയുടെ കരിയറിലെയും തന്നെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായി വിശേഷിപ്പിക്കുന്ന ഒരു സി.ബി.ഐ ഡയറിക്കുറിപ്പിന്റെ പുതിയ ഭാഗത്തില്‍   രമേഷ് പിഷാരടിയും. കൊലപാതക കേസിലെ ദുരൂഹതയുടെ ചുരുളഴിക്കുന്ന അതിബുദ്ധിമാനായ സേതുരാമയ്യരുടെ അഞ്ചാംവരവിലാണ് രമേഷും ടീമി  ഉള്‍പ്പെടുന്നത്. മമ്മൂട്ടിക്കൊപ്പം മുകേഷും സുരേഷ് ഗോപിയും ജഗതിശ്രീകുമാറും തകര്‍ത്തഭിനയിച്ച സിബിഐ ഡയറിക്കുറിപ്പിന്റെ ഭാഗമായതി  അഭിമാനിക്കുകയാണ് രമേഷിപ്പോള്‍. 

കുട്ടിക്കാലത്ത് സിബിഐ ഡയറിക്കുറിപ്പ് കാണുമ്പോള്‍ തന്റെ വിദൂര സ്വപ്നങ്ങളില്‍   പോലും ഇല്ലാതിരുന്ന കാര്യമാണ് ഇപ്പോള്‍ യാഥാര്‍ത്ഥ്യമായിരിക്കുന്നതെന്നാണ് രമേഷ് പിഷാരടി പറയുന്നത്. കേരളക്കരയൊന്നാകെ തരംഗമുയര്‍ത്തിയ ആ ഹിറ്റ് ബി.ജി.എം. ഒരു പക്ഷേ ലോക സിനിമയി  തന്നെ ഇതാദ്യമായാണ് തിരക്കഥാകൃത്തും സംവിധായകനും അഭിനേതാക്കളും ഒരുമിച്ച് 33 വര്‍ഷത്തിനുള്ളില്‍   അഞ്ച് ഭാഗങ്ങളായി സിനിമയെടുക്കുന്നത്. 

കെ.മധു സംവിധാനം ചെയ്യന്ന ചിത്രത്തിന് എസ്.എന്‍ സ്വാമിയാണ് തിരക്കഥ രചിക്കുന്നത്. സേതുരാമയ്യരുടെ ടീമില്‍  ചാക്കോയായി ഇത്തവണ മുകേഷുണ്ട്. പുതിയൊരു ടീം ആകും സേതുരാമയ്യര്‍ക്കൊപ്പം വരിക. രണ്‍ജി പണിക്കര്‍, സായ് കുമാര്‍, അനൂപ് മേനോന്‍, സൗബിന്‍ താഹിര്‍, ദിലീഷ് പോത്തന്‍, പ്രശാന്ത് അലക്സാണ്ടര്‍, ജയകൃഷ്ണന്‍, സുദേവ് നായര്‍, അസീസ് നെടുമങ്ങാട്, 

സന്തോഷ് കീഴാറ്റൂര്‍, കോട്ടയം രമേശ്, മുകേഷ്, സുരേഷ് കുമാര്‍, ആശാ ശരത്ത്, അന്നാ രേഷ്മാ രാജന്‍, അന്‍സിബ ഹസന്‍, മാളവിക മേനോന്‍, മാളവിക നായര്‍, സ്വാസിക എന്നിവരാണ് പ്രധാന അഭിനേതാക്കള്‍. സിനിമയുടെ ചിത്രീകരണം കൊച്ചിയി  പുരോഗമിക്കുന്നു.സംഗീതം ജേക്ക്സ് ബിജോയ്. ക്യാമറ അഖി  ജോര്‍ജ്ജ്.  


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക