രാജ്യത്ത് വീണ്ടും ഒമിക്രോണ്‍; സ്ഥിരീകരിച്ചത് ഗുജറാത്തില്‍

Published on 04 December, 2021
രാജ്യത്ത് വീണ്ടും ഒമിക്രോണ്‍; സ്ഥിരീകരിച്ചത് ഗുജറാത്തില്‍
ന്യൂഡല്‍ഹി: രാജ്യത്ത് വീണ്ടും ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിയ യാത്രക്കാരനാണ് ഗുജറാത്തില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.

ദക്ഷിണാഫ്രിക്കയില്‍ നിന്നും ഗുദറാത്തിലെ ജാം നഗറിലെത്തിയ ആള്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചതെന്ന് സംസ്ഥാന ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. രണ്ട് ദിവസം മുമ്ബാണ് ഇദ്ദേഹം ജാം നഗറിലെത്തിയത് വിമാനത്താവളത്തിലെ കോവിഡ് പരിശോധനക്കിടെ ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് ഇദ്ദേഹത്തിന്റെ സാമ്ബിള്‍ ജെനോം പരിശോധനക്ക് വിധേയമാക്കുകയും. അവിടുന്ന് റിപ്പോര്‍ട്ട് പ്രകാരം ഇദ്ദേഹത്തിന് ഒമൈക്രോണ്‍ സ്ഥിരീകരിക്കുകയുമായിരുന്നു.

ഇന്ത്യില്‍ മൂന്നാമത്തെയാള്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിക്കുന്നത്. നേരത്തെ കര്‍ണാടകത്തില്‍ രണ്ട് പേര്‍ക്ക് ഒമൈക്രോണ്‍ സ്ഥിരീകരിച്ചിരുന്നു. സൗത്ത് ആഫ്രിക്കയില്‍ നിന്നെത്തിയ 66 കാരനും, ഒരു ആരോഗ്യ പ്രവര്‍ത്തകനുമാണഅ കര്‍ണാകയില്‍ കോവിഡ് പോസിറ്റീവായത്
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക