കണ്ണൂരില്‍ നിന്ന് വിദേശ വിമാന കമ്ബനികളുടെ സര്‍വീസ് അനുവദിക്കണമെന്ന ആവശ്യം തള്ളി കേന്ദ്രം

Published on 04 December, 2021
കണ്ണൂരില്‍ നിന്ന് വിദേശ വിമാന കമ്ബനികളുടെ സര്‍വീസ് അനുവദിക്കണമെന്ന  ആവശ്യം തള്ളി കേന്ദ്രം
ന്യൂഡല്‍ഹി: കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും വിദേശ വിമാനക്കമ്ബനികളുടെ സര്‍വീസ് അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തള്ളി.കേരളത്തിന്റെ നാലാമത്തെ അന്താരാഷ്ട്ര വിമാനത്താവളമായ കണ്ണൂരില്‍ നിന്ന് വിദേശ വിമാന കമ്ബനികള്‍ക്ക് സര്‍വീസ് നടത്താന്‍ അനുമതി നല്‍കണമെന്നായിരുന്നു കേരളത്തിന്റെ ആവശ്യം.

ഇന്ത്യന്‍ വിമാന കമ്ബനികള്‍ നിലവില്‍ കണ്ണൂരില്‍ നിന്ന് വിദേശ സര്‍വീസുകള്‍ നടത്തുന്നുണ്ട്.എന്നാല്‍ ആവശ്യം നിറവേറ്റാന്‍ ഇന്ത്യന്‍ കമ്ബനികളുടെ സര്‍വീസ് വര്‍ധിപ്പിക്കണമെന്നും കേന്ദ്ര വ്യോമയാന മന്ത്രാലയം അറിയിച്ചു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക