കൊവിഡ് വാക്‌സിൻ എച്ച്‌.ഐ.വി ബാധയ്ക്ക് കാരണമാകുമെന്ന പ്രസ്താവന ; ബോള്‍സൊനാരോയ്‌ക്കെതിരെ അന്വേഷണം

Published on 04 December, 2021
കൊവിഡ് വാക്‌സിൻ എച്ച്‌.ഐ.വി ബാധയ്ക്ക് കാരണമാകുമെന്ന പ്രസ്താവന ; ബോള്‍സൊനാരോയ്‌ക്കെതിരെ അന്വേഷണം
കൊവിഡിനെതിരായ വാക്‌സിനെടുക്കുന്നത് എച്ച്‌.ഐ.വി-എയ്ഡ്‌സ് ബാധയ്ക്ക് കാരണമാകുമെന്ന പ്രസ്താവന നടത്തിയതിന് ബ്രസീല്‍ പ്രസിഡന്റ് ജെയിര്‍ ബോള്‍സൊനാരോയ്‌ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചു.

ബ്രസീലിയന്‍ സുപ്രീംകോടതി ജസ്റ്റിസാണ് അന്വേഷണം പ്രഖ്യാപിച്ചുകൊണ്ട് ഉത്തരവിറക്കിയത്.

ജസ്റ്റിസ് അലക്‌സാന്‍ഡ്രെ ഡെ മൊറെയ്‌സ് ആണ് പ്രസിഡന്റിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. ബ്രസീലില്‍ കൊവിഡിനെ ബോള്‍സൊനാരോ കൈകാര്യം ചെയ്ത രീതിയെ ചോദ്യം ചെയ്ത് സെനറ്റ് ഇന്‍വെസ്റ്റീഗേറ്റീവ് കമ്മിറ്റി നല്‍കിയ അപേക്ഷ പരിഗണിച്ചായിരുന്നു ജസ്റ്റിസ് അന്വേഷണം പ്രഖ്യാപിച്ചത്.

കൊവിഡുമായി ബന്ധപ്പെട്ട് ബോള്‍സൊനാരോ ഒമ്ബത് കുറ്റങ്ങള്‍ ചെയ്തിട്ടുണ്ടെന്നാണ് ഹര്‍ജിയില്‍ എണ്ണമിട്ട് പറഞ്ഞത്.ഇത് സംബന്ധിച്ച്‌ 1300 പേജുകളുള്ള ഒരു റിപ്പോര്‍ട്ടും ഇന്‍വെസ്റ്റീഗേറ്റീവ് കമ്മിറ്റി ബ്രസീലിന്റെ പ്രോസിക്യൂട്ടര്‍ ജനറലിന് കൈമാറിയിട്ടുണ്ട്.

സുപ്രീംകോടതിയ്ക്ക് സ്വന്തമായി അന്വേഷണം നടത്താനുള്ള വകുപ്പില്ലാത്തതിനാല്‍ പ്രോസിക്യൂട്ടര്‍ ജനറലിനായിരിക്കും അന്വേഷണ ചുമതല
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക