'ക്ഷമിക്കണം, ആരാണ് ഈ ഷാരൂഖ് ഖാന്‍?'; ഗൂഗിൾ സെർച്ച് ചെയ്ത് നടി വിറ്റ്‌നി കമ്മിങ്‌സ്

Published on 04 December, 2021
'ക്ഷമിക്കണം, ആരാണ് ഈ ഷാരൂഖ് ഖാന്‍?'; ഗൂഗിൾ  സെർച്ച് ചെയ്ത്  നടി വിറ്റ്‌നി കമ്മിങ്‌സ്
ഷാരൂഖ് ഖാനെ അറിയില്ലെന്ന് നടി വിറ്റ്നി കമ്മിങ്സ്. ഇന്ത്യന്‍ കൊമേഡിയന്‍ വീര്‍ ദാസ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഷാരൂഖ് ഖാനെ കുറിച്ച് കേട്ട പരിചയം പോലുമില്ല എന്നാണ് ഹോളിവുഡ് നടിയും ഹാസ്യതാരവുമായ വിറ്റ്നി കമ്മിങ്സ് പറയുന്നത്.

‘ഗുഡ് ഫോര്‍ യൂ വിത്ത് വിറ്റ്നി കമ്മിങ്സ്’ പോഡ്കാസ്റ്റ് പരിപാടിക്കിടെ ആയിരുന്നു സംഭവം. ഇന്ത്യയില്‍ ഷാരൂഖ് ഖാന്റെ താരപരിവേഷത്തെ കുറിച്ച് വിവരിക്കുകയായിരുന്നു വീര്‍ ദാസ്. ആരാണ് ഷാരൂഖ് എന്നാണ് വിറ്റ്‌നി ചോദിക്കുന്നത്.

ഹോളിവുഡ് നടന്‍ ബ്രാഡ് പിറ്റിന് ലോസ് ആഞ്ചല്‍സില്‍ കൂളായി ഇറങ്ങിനടക്കാമെങ്കില്‍ ഷാരൂഖ് ഖാന്‍ മുംബൈയില്‍ ഇറങ്ങിയാല്‍ തിക്കും തിരക്കുമായിരിക്കും എന്നാണ് വീര്‍ ദാസ് പറയുന്നത്. അപ്പോഴാണ് ദാസിനെ ഞെട്ടിച്ചു കൊണ്ട് വിറ്റ്‌നിയുടെ ചോദ്യം.

”ക്ഷമിക്കണം, അതാരാണ് ഈ ഷാരൂഖ് ഖാന്‍” എന്നാണ് താരം ചോദിക്കുന്നത്. രാജ്യത്ത് ഏറ്റവും വലിയ ആരാധകരുള്ള നടന്‍മാരില്‍ ഒരാളാണ് ഷാരൂഖ് എന്ന് വീര്‍ പരിചയപ്പെടുത്തുന്നുണ്ട്. തുടര്‍ന്ന് ഗൂഗിളില്‍ തപ്പിയാണ് വിറ്റ്നി ഷാരൂഖിനെ കുറിച്ച് കൂടുതല്‍ അറിഞ്ഞത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക