സൗദിയില്‍ വാഹനാപകടം: മലയാളി കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ചു

Published on 04 December, 2021
സൗദിയില്‍ വാഹനാപകടം: മലയാളി കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ചു
ജിദ്ദ: സൗദിയില്‍ വാഹനാപകടത്തില്‍ കോഴിക്കോട് സ്വദേശികളായ ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചു. കോഴിക്കോട് ബേപ്പൂര്‍ സ്വദേശി പാണ്ടികശാലകണ്ടി മുഹമ്മദ് ജാബിര്‍ (48), ഭാര്യ ഷബ്ന (36), മക്കളായ സൈബ( 7), സഹ(5), ലുത്ഫി എന്നിവരാണു മരിച്ചത്.

പുതിയ കമ്പനിയില്‍ ജോലിയില്‍ ചേരാന്‍ ജുബൈലില്‍നിന്നു ജിസാനിലേയ്ക്കു കുടുംബസമേതം പോകുന്നതിനിടയില്‍ വെള്ളിയാഴ്ച രാത്രി ബിശയിലാണ് അപകടം നടന്നത്.

ഇവര്‍ സഞ്ചരിച്ച കാറിനു പുറകില്‍ മറ്റൊരു വാഹനം വന്നിടിക്കുകയായിരുന്നു. ജിസാനില്‍ കുടുംബം എത്താത്തതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് അപകടവിവരം അറിയുന്നത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക