മാസും ക്ലാസുമായി റോയൽ സിനിമാസ്

Published on 04 December, 2021
മാസും ക്ലാസുമായി റോയൽ സിനിമാസ്

പുതുവർഷത്തിൽ രണ്ട് ചിത്രങ്ങളുമായി ചലച്ചിത്രനിർമ്മാണ രംഗത്ത് സജീവമാകാൻ ഒരുങ്ങുകയാണ് റോയൽ സിനിമാസ്. മമ്മൂട്ടി അജയ് വാസുദേവ് ചിത്രമായ മാസ്റ്റർപീസിലൂടെ ചലച്ചിത്രനിർമ്മാണ രംഗത്ത് ഹരിശ്രീ കുറിച്ച റോയൽ സിനിമാസ് ഡിസംബർ ആറിന് ചിത്രീകരണം ആരംഭിക്കുന്ന ആസിഫ് അലി നിഷാന്ത് സാറ്റു ചിത്രം എ രഞ്ജിത്ത് സിനിമയിലൂടെ വിതരണ രംഗത്തും സജീവമാകുകയാണ്. മമ്മൂട്ടി ചിത്രമായ
ഒരേകടൽ എന്ന ചിത്രത്തിനു ശേഷം പ്രശസ്ത സംവിധായകൻ ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന  ചിത്രവും പ്രമുഖ താരങ്ങളെ ഉൾപ്പെടുത്തി യൂത്തിൻ്റെ മാസ് സംവിധായകൻ അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ചിത്രവുമാണ് റോയൽ സിനിമാസ് പുതുവർഷത്തിൽ പ്രേക്ഷകർക്കായി ഒരുക്കുന്നതെന്നും രണ്ട് ചിത്രങ്ങളും തികച്ചും വ്യത്യസ്തമായ ദൃശ്യാനുഭവമായിരിക്കുമെന്നും റോയൽ സിനിമാസ് നിർമ്മാതാവും കഥാകൃത്തും ഗാനരചയിതാവുമായ സി.എച്ച് മുഹമ്മദ് വടകര പറഞ്ഞു.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക