നോര്‍വെയില്‍ നിന്നും കൊച്ചിയിലെത്തിയ വിദ്യാര്‍ഥിക്ക് ഒമിക്രോണ്‍ എന്നു സംശയം

Published on 04 December, 2021
നോര്‍വെയില്‍ നിന്നും കൊച്ചിയിലെത്തിയ വിദ്യാര്‍ഥിക്ക്  ഒമിക്രോണ്‍ എന്നു സംശയം

മഞ്ചേരി: നോര്‍വെയില്‍ നിന്ന് കേരളത്തിലെത്തിയ വിദ്യാര്‍ഥിയുടെ സ്രവം ഒമിക്രോണ്‍ സംശയത്തെ തുടര്‍ന്നാണ് പരിശോധനക്ക് അയച്ചു.

രണ്ട് ദിവസം മുമ്പു  കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയ വിദ്യാര്‍ഥിക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേതുടര്‍ന്നാണ് ഒമിക്രോണ്‍ വൈറസ് ബാധയാണോ എന്ന് സ്ഥിരീകരിക്കാന്‍ സ്രവം വിശദപരിശോധനക്ക് തിരുവനന്തപുരം രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചത്.

മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ് വിദ്യാര്‍ഥി. വിദ്യാര്‍ഥിക്ക് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളില്ലെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

ബംഗളൂരുവിലുള്ള ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാനാണ് വിദ്യാര്‍ഥി കരിപ്പൂരിലെത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് പോസിറ്റീവ് ആയത്.

കൊറോണ വകഭേദമായ ഒമിക്രോണ്‍ നോര്‍വെയില്‍ നേരത്തെ സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വിദേശത്ത് നിന്നുവന്ന വിദ്യാര്‍ഥിയുടെ സ്രവം ഒമിക്രോണ്‍ പരിശോധനക്ക് അയച്ചത്. പരിശോധനാ ഫലം രണ്ട് ദിവസത്തിനുള്ളില്‍ ലഭിക്കുമെന്നാണ് വിവരം.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക