ഹരിത ഇന്ധനമായ സിഎന്‍ജിയുടെ വിലയും വര്‍ദ്ധിപ്പിച്ചു

Published on 04 December, 2021
 ഹരിത ഇന്ധനമായ സിഎന്‍ജിയുടെ വിലയും വര്‍ദ്ധിപ്പിച്ചു

ന്യൂഡല്‍ഹി: പെട്രോള്‍, ഡീസല്‍ വില വര്‍ധനക്ക്  പിന്നാലെ ഹരിത ഇന്ധനമായ  സി.എന്‍.ജിയുടെയും വില വര്‍ദ്ധിപ്പിച്ചു.

ഡല്‍ഹി, ഹരിയാന, രാജസ് ഥാന്‍ എന്നിവിടങ്ങളിലാണ്  വിലവര്‍ദ്ധന.

ശനിയാഴ്ച രാവിലെ ആറുമുതല്‍ പുതുക്കിയ നിരക്ക്  നിലവില്‍ വരും. '2021 ഡിസംബര്‍ നാലിന്  രാവിലെ ആറുമുതല്‍ ഡല്‍ഹി, ഹരിയാന, രാജസ് ഥാന്‍ എന്നിവിടങ്ങളില്‍ സി.എന്‍.ജിയുടെ പുതുക്കിയ വില നിലവില്‍ വരും' -പ്രമുഖ സി.എന്‍.ജി വിതരണ കമ്പനിയായ ഇന്ദ്രപ്രസ് ഥ ഗ്യാസ്  ലിമിറ്റഡ്  ട്വീറ്റ്   ചെയ് തു.

ഡല്‍ഹിയില്‍ സി.എന്‍.ജി വില കിലോക്ക്  53.04 രൂപയാകും. ഗുരുഗ്രാമില്‍ 60.40 രൂപയാകും. പെട്രോള്‍ -ഡീസല്‍ വില വര്‍ദ്ധനക്കിടെ രാജ്യത്തെ ജനങ്ങള്‍ക്ക്  ആശ്വാസമായിരുന്നു സി.എന്‍.ജി ഇന്ധനം

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക