ആലത്തൂരില്‍ നിന്നും കാണാതായ പെണ്‍കുട്ടിയെ മുംബൈയില്‍ കണ്ടെത്തി

Published on 04 December, 2021
ആലത്തൂരില്‍ നിന്നും കാണാതായ പെണ്‍കുട്ടിയെ മുംബൈയില്‍ കണ്ടെത്തി

പാലക്കാട്:  ആലത്തൂരില്‍ നിന്ന് മൂന്ന്മാസം മുമ്പു  കാണാതായ ഡിഗ്രി വിദ്യാര്‍ത്ഥിനിയെ കണ്ടെത്തി. മുംബൈയില്‍ നിന്നാണ് വിദ്യാര്‍ത്ഥിനിയെ പൊലീസ് കണ്ടെത്തിയത്.

ആലത്തൂരിലെത്തിച്ച പെണ്‍കുട്ടിയുടെ മൊഴി എടുത്ത ശേഷം കോടതിയില്‍ ഹാജരാക്കും.

ആഗസ്റ്റ് 30 മുതലാണ് കാണാതായത്. പുസ്തകം വാങ്ങാനെന്നു പറഞ്ഞ് വീട്ടില്‍നിന്നിറങ്ങിയായിരുന്നു.എന്നാല്‍ തിരികെയെത്തിയില്ല . ഇതോടെ വീട്ടുകാര് പൊലീസില് പരാതി നല്‍കി.

ആഗസ്റ്റ് മുപ്പതിന് പകല്‍ പതിനൊന്നേകാലോടെ ആലത്തൂര് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് മുന്നിലെ സിസിടിവിയിയില്‍ പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയ പൊലീസ് തമിഴ്‌നാട്, ഗോവ, മുംബൈ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക