ഗായകന്‍ തോപ്പില്‍ ആന്റോ അന്തരിച്ചു

Published on 04 December, 2021
ഗായകന്‍ തോപ്പില്‍ ആന്റോ  അന്തരിച്ചു

കൊച്ചി: ഗായകന്‍ തോപ്പില്‍ ആന്റോ (81) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് എറണാകുളം ഇടപ്പള്ളിയിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം.

കലൂര്‍ സെന്റ് അഗസ്റ്റിന്‍ സ്‌കൂളിലും പരിസരങ്ങളിലും പരിപാടികള്‍ അവതരിപ്പിച്ചുകൊണ്ടായിരുന്നു കലാലോകത്തിലേക്ക് ആന്റോ ചുവട് വെച്ചത്.

ഗാനമേളകളിലൂടെ ശ്രദ്ധേയനായ ആന്റോ പിന്നീട് നാടക ഗാനങ്ങളിലൂടെയും ലളിത ഗാനങ്ങളിലുടെയും ചലച്ചിത്ര ഗാനങ്ങളിലൂടെയും പ്രതിഭ തെളിയിച്ചു.കേരളത്തിലെ നിരവധി ഗാനമേള ട്രൂപ്പികളില്‍ ആന്റോ പാടിയിട്ടുണ്ട്.വിഷ വൃക്ഷം എന്ന നാടകത്തിലൂടെയാണ് ആന്റോ ആദ്യമായി നാടക ഗാനലോകത്തേയ്ക്ക് പ്രവേശിച്ചത്.

കെ എസ് ആന്റണി വഴിയാണ് സിനിമാ പിന്നണി ഗാനരംഗത്തേയ്ക്ക് കടക്കുന്നത്.ഫാ.ഡാമിയന്‍ ആയിരുന്നു ആദ്യ ചിത്രം.തുടര്‍ന്ന് വീണ പൂവ്,സ്നേഹം ഒരു പ്രവാഹം,അനുഭവങ്ങളേ നന്ദി അടക്കം നിരവധിചിത്രങ്ങള്‍ക്കായി ആന്റോ പാടി.ഹണീ ബി 2 ല്‍ ആണ് അവസാനം പാടിയത്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക