കോഴിക്കോട് കഞ്ചാവുമായി യുവാവ് പിടിയില്‍

Published on 04 December, 2021
കോഴിക്കോട് കഞ്ചാവുമായി യുവാവ് പിടിയില്‍

കോഴിക്കോട് : കോഴിക്കോട് വീണ്ടും കഞ്ചാവ് വേട്ട. കുന്ദമംഗലം പത്താം മൈല്‍ ഭാഗത്ത് കഞ്ചാവുമായി യുവാവ് പിടിയിലായി.നന്മണ്ട കൂടത്തുംകണ്ടി വീട്ടില്‍ അജയ് രാജ്(30) ആണ് പിടിയിലായത്.


1.3 കിലോ കഞ്ചാവുമായിട്ടാണ് യുവാവ് പിടിയിലായത്. എക്സൈസ് ഇന്റലിജന്‍സ് ബ്യൂറോയും കുന്ദമംഗലം എക്സൈസ് റേഞ്ച് പാര്‍ട്ടിയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് അജയ് പിടിയിലായത്. പരിശോധന കണ്ട് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക