വഖഫ് നിയമനം : സമസ്തയെ ഒഴിവാക്കി ലീഗ് സമരത്തിന്

ജോബിന്‍സ് Published on 05 December, 2021
വഖഫ് നിയമനം : സമസ്തയെ ഒഴിവാക്കി ലീഗ് സമരത്തിന്
വഖഫ് നിയമന വിവാദത്തില്‍ മുസ്ലീം ലീഗിന്റെ നിലപാടിനെതിരെ പരസ്യമായി പ്രതികരിച്ച സമസ്തയെ ഒഴിവാക്കി പ്രതിഷേധം കടുപ്പിക്കാന്‍ മുസ്ലീം ലീഗ്. ലീഗ് മുന്‍കൈ എടുത്ത് നടത്തുന്ന വഖഫ് സംരക്ഷണ സമ്മേളനത്തിലേയ്ക്ക് സമസ്തയെ ക്ഷണിക്കില്ല. മറ്റ് മുസ്ലീം സംഘടനകളേയും സമ്മേളനത്തിലേക്ക് ക്ഷണിക്കേണ്ടന്നാണ് നേതൃതലത്തിലെ ധാരണ. 

മുഖ്യമന്ത്രിയുടെ ഉറപ്പ് ചൂണ്ടിക്കാട്ടി പള്ളികളിലടക്കം നടത്താന്‍ തീരുമാനിച്ചിരുന്ന സര്‍ക്കാരിനെതിരായ കടുത്ത പ്രതിഷേധങ്ങളില്‍ സമസ്ത പിന്മാറിയതിനു പിറകെയാണ് ലീഗിന്റെ പുതിയ നീക്കം. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ താത്പര്യമറിഞ്ഞതിന് ശേഷമേ സംഘടനകളെ വിളിക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കൂ. കൂടുതല്‍ പ്രവര്‍ത്തകരെ എത്തിച്ച് വിപുലമായ സമ്മേളനം നടത്തി ശക്തി തെളിയിക്കുകയാണ് മുസ്ലീം ലീഗ് ലക്ഷ്യം .

തമിഴ്‌നാട് വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ അബ്ദുറഹ്‌മാനേയും, ഓള്‍ ഇന്ത്യ മുസ്ലീം പേഴ്‌സണല്‍ ലോ ബോര്‍ഡ് പ്രതിനിധിയേയും സമ്മേളനത്തിന് എത്തിക്കാന്‍ സ്വാഗത സംഘം യോഗത്തില്‍ തീരുമാനമായി.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക