കോളേജിനുള്ളില്‍ വച്ച് ബിരുദ വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്തു

ജോബിന്‍സ് Published on 05 December, 2021
കോളേജിനുള്ളില്‍ വച്ച് ബിരുദ വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്തു
കലാലയത്തിനുള്ളില്‍ വെച്ച് ബിരുദ വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി. പശ്ചിമബംഗാളിലാണ് രാജ്യത്തിനാകെ നാണക്കേടായ സംഭവം അരങ്ങേറിയത്. കൂച്ച് ബെഹാര്‍ തൂഫാന്‍ഗഞ്ചിലെ കോളേജിലാണ് സംഭവം. പെണ്‍കുട്ടിയുടെ പരാതിയില്‍ പ്രതിയെ അറസ്റ്റ് ചെയ്‌തെന്ന് പോലീസ് അറിയിച്ചു. 

നവംബര്‍ 30 നായിരുന്നു സംഭവം. കോളേജിനുള്ളില്‍ കയറിയ പ്രതി വിദ്യാര്‍ത്ഥിനിയെ ആളൊഴിഞ്ഞ ഭാഗത്തേയ്ക്ക് വലിച്ചിഴച്ചുകൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു. വീട്ടിലെത്തിയ കുട്ടി രക്ഷിതാക്കളോട് സംഭവം പറഞ്ഞതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ആദ്യം പരാതി നല്‍കാന്‍ തയ്യാറാകാതിരുന്ന കുടുംബം വെള്ളിയാഴ്ചയാണ് പരാതി നല്‍കിയത്. കോളേജില്‍ കുട്ടികള്‍ക്ക് മതിയായ സുരക്ഷയില്ലെന്ന ആരോപണവും ഉയരുന്നുണ്ട്.  

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക