പുതുച്ചേരിയില്‍ കോവിഡ് വാക്‌സിന്‍ നിയമം മൂലം നിര്‍ബന്ധമാക്കി

ജോബിന്‍സ് Published on 05 December, 2021
പുതുച്ചേരിയില്‍ കോവിഡ് വാക്‌സിന്‍ നിയമം മൂലം നിര്‍ബന്ധമാക്കി
കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയില്‍ കോവിഡ് വാക്‌സിന്‍ നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ട്. ആരോഗ്യ ഡയറക്ടറാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. പൊതുജനാരോഗ്യ നിയമത്തിന്റെ 8, 54(1) വകുപ്പുകള്‍ പ്രകാരമാണ് ഉത്തരവ്. രാജ്യത്ത് നിയമം മൂലം കൊവിഡ് വാക്‌സീന്‍ നിര്‍ബന്ധമാക്കുന്ന ഉത്തരവ് ഇതാദ്യമാണ്.

100 ശതമാനം ആളുകള്‍ക്കും വാക്‌സിന്‍ നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയിരിക്കുന്നത്. കോവിഡ് കുറഞ്ഞതോടെ ആളുകള്‍ വാക്‌സിന്‍ സ്വീകരിക്കാന്‍ വിമുഖത കാട്ടുന്ന സാഹചര്യം രാജ്യത്ത് പല സംസ്ഥാനങ്ങളിലും നിലവിലുണ്ട്. 

പുതുച്ചേരിയില്‍ നിയമം മൂലം വാക്‌സിന്‍ നിര്‍ബന്ധമാക്കായതിന് പിന്നാലെ മറ്റുപല സംസ്ഥാനങ്ങളിലും ഇത്തരമൊരു ഉത്തരവിറക്കാനുള്ള നീക്കങ്ങള്‍ സജീവമാണ്. രാജ്യത്ത് നാല് പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത കര്‍ശനമാക്കിയിട്ടുണ്ട്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക