അനുമതിയില്ലാതെ വാര്‍ത്താ സമ്മേളനങ്ങള്‍ നടത്തരുതെന്ന് ഡിഎംഒമാര്‍ക്ക് നിര്‍ദ്ദേശം

ജോബിന്‍സ് Published on 05 December, 2021
അനുമതിയില്ലാതെ വാര്‍ത്താ സമ്മേളനങ്ങള്‍ നടത്തരുതെന്ന് ഡിഎംഒമാര്‍ക്ക് നിര്‍ദ്ദേശം
അനുമതിയില്ലാതെ ഇനി വാര്‍ത്താ സമ്മേളനങ്ങള്‍ നടത്തരുതെന്ന് സംസ്ഥാനത്തെ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം, ആരോഗ്യവകുപ്പ് ഡയറക്ടറാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി സര്‍ക്കുലര്‍ ഇറക്കിയത്. ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട പൊതുവായ വിവരങ്ങള്‍ മാധ്യമങ്ങളുമായി പങ്കുവെയ്ക്കരുതെന്നും നിര്‍ദ്ദേശമുണ്ട്. 

മുന്‍കൂര്‍ അനുമതിയില്ലാതെ ഒരു വിവരങ്ങളും മാധ്യമങ്ങള്‍ക്കു കൈമാറെരുതെന്നാണ് പ്രധാന നിര്‍ദ്ദേശം. ആധികാരികമല്ലാത്ത വിവരങ്ങള്‍ പുറത്തുപോകുന്നത് തടയാനും ജനങ്ങളില്‍ ആശയക്കുഴപ്പമുണ്ടാകുന്നത് ഒഴിവാക്കുന്നതിനുമാണ് ഇത്തരമൊരു നിര്‍ദ്ദേശം പുറത്തിറക്കിയിരിക്കുന്നതെന്നാണ് ഒദ്യോഗിക വിശദീകരണം. 

വെളളിയാഴ്ചയാണ് ഉത്തരവ് പുറത്തിറങ്ങിയത്. നേരത്തെ സാംപിളുകള്‍ പരിശോധനയ്ക്കയച്ചത് സംബന്ധിച്ച് കോഴിക്കോട് ഡിഎംഒ വാര്‍ത്താ സമ്മേളനം നടത്തിയത് വിവാദമായിരുന്നു.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക