Image

കളമശ്ശേരി അപകടം : മരിച്ച യുവതി ഉള്‍പ്പെടെ മൂന്നുപേരും മദ്യപിച്ചിരുന്നതായി പൊലീസ്

Published on 05 December, 2021
കളമശ്ശേരി അപകടം : മരിച്ച യുവതി ഉള്‍പ്പെടെ മൂന്നുപേരും മദ്യപിച്ചിരുന്നതായി പൊലീസ്
കൊച്ചി: കളമശ്ശേരി പത്തടിപ്പാലത്ത് മെട്രോ തൂണില്‍ കാറിടിച്ച്‌ ഉണ്ടായ അപകടത്തില്‍ യുവതി മരിച്ച സംഭവത്തില്‍ എല്ലാ കാര്യങ്ങളിലും വിശദമായ അന്വേഷണം ഉണ്ടാകുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ സി.എച്ച്‌.
നാഗരാജു അറിയിച്ചു. കാറിലുണ്ടായിരുന്ന മൂന്നുപേരും മദ്യപിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. അപകടം സംബന്ധിച്ച കൂടുതല്‍ സി.സി.ടി.വി. ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും കമ്മീഷണര്‍ വ്യക്തമാക്കി.

കാറപകടത്തില്‍ മരിച്ച ആലുവ ചുണങ്ങംവേലി എരുമത്തല കൊട്ടാരപ്പിള്ളി വീട്ടില്‍ മന്‍ഫിയ (സുഹാന -21)യുടെ ബന്ധുക്കള്‍ കഴിഞ്ഞദിവസം അപകടത്തില്‍ ദുരൂഹത ഉന്നയിച്ചിരുന്നു. അപകടം നടന്ന കാറില്‍ നാലാമതൊരാള്‍ കൂടി ഉണ്ടായിരുന്നതായും ഇവര്‍ സംശയം പ്രകടിപ്പിച്ചിരുന്നു.

അപകട വിവരം ഇയാളാണ് അറിയിച്ചതെന്നും എന്നാല്‍, അപകടശേഷം ഇയാള്‍ ഒളിവിലാണെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്. ഇതോടൊപ്പം, മന്‍ഫിയയെ കൊല്ലുമെന്ന് കാമുകന്‍ ഭീഷണപ്പെടുത്തിയിരുന്നതായും ആരോപണം ഉണ്ട്.
Join WhatsApp News
ഭർത്താവിനെ തല്ലുന്ന ഭാര്യ 2021-12-05 16:24:26
ഏറ്റവും പുതിയ ദേശീയ കുടുംബാരോഗ്യ സർവ്വേ പ്രകാരം 52% സ്ത്രീകളും , ഭർത്താവ് ഭാര്യയെതല്ലുന്നത് നല്ലകാര്യമാണെന്ന് സമ്മതിക്കുന്നു. ചില സംസ്ഥാനങ്ങളിൽ ഇങ്ങനെ വിചാരിക്കുന്നവർ 80%മാണ്. പുരുഷന്മാർ,എന്നാൽ ,വളരെ കുറച്ചുപേരേ ഇതിനോട് യോജിക്കുന്നുള്ളൂ . (കുറേക്കാലംകൂടി കഴിഞ്ഞാൽ ഭാര്യ ഭർത്താവിനെ തല്ലുന്നത് നല്ല കാര്യമാണെന്ന് പുരുഷന്മാർ ചിന്തിച്ചേക്കാം !) കുടുംബിനിയിൽ നിക്ഷിപ്തമായ അനകം ഉത്തരവാദിത്തങ്ങൾ നിർവ്വഹിക്കപ്പെടുമ്പോഴാണ് ഒരു ഭാര്യ വീട്ടമ്മയാകുന്നത്. അതിന് തയ്യാറല്ലാത്ത ഭാര്യമാരെ കൈമിടുക്കുള്ള ഭർത്താക്കന്മാർ കയ്യേറ്റം ചെയ്യേണ്ടതുതന്നെയെന്നാണ് സ്ത്രീകളുടെ പക്ഷം. പഴയ അനുസരണശീലങ്ങളും ഭാര്യാസങ്കല്പങ്ങളുമുള്ള അമ്മമാരുടെ സ്വാധീനംമൂലമാണ് പുതിയതലമുറ ഇങ്ങനെ ചിന്തിക്കുന്നതെന്നാണ് വിദഗ്ദ്ധരുടെ കണ്ടെത്തൽ.ഭർത്താവിന്റെ തലച്ചോറിലെ ഡോപമിൻ എന്ന രാസവസ്തുവിന്റെ ക്രമക്കേടാണ് തല്ലിനു കാരണമെന്നാണ് ഡോക്ടർമാരുടെ അഭിപ്രായം. തല്ലിയൊതുക്കുന്നത് തുല്യതാ ദാമ്പത്യത്തിനും പുതുയുഗ സംസ്കാരത്തിനും നിരക്കുന്നതല്ലെന്ന് ഒരു വിഭാഗം പറയുന്നു.തല്ലേണ്ടിടത്ത് തല്ല് വേണമെന്നു പറയുന്ന പെണ്ണുങ്ങളെ അവഗണിക്കുന്നത് കുടുംബ ഭദ്രത തകർക്കുമെന്ന് മറ്റൊരുവിഭാഗം പറയുന്നു. ശാസ്ത്രീയമായി , വൈറ്റ്കോളർ മര്യാദയോടെ ജീവിക്കുന്ന ഇന്നത്തെ ദമ്പതികൾ ഇതിൽ ഏതാണ് തിരഞ്ഞെടുക്കേണ്ടത്?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക