മോഷണം പോയ വ്യോമസേനയുടെ മിറാഷ് യുദ്ധവിമാനത്തിന്റെ ടയര്‍ കണ്ടെടുത്തു

Published on 05 December, 2021
 മോഷണം പോയ വ്യോമസേനയുടെ മിറാഷ് യുദ്ധവിമാനത്തിന്റെ ടയര്‍ കണ്ടെടുത്തു
ലഖ്നൗ: ലഖ്‌നൗവില്‍ നിന്ന് മോഷണം പോയ ഇന്ത്യന്‍ വ്യോമസേനയുടെ (ഐ.എ.എഫ്) മിറാഷ് യുദ്ധവിമാനത്തിന്റെ ടയര്‍ വീണ്ടെടുത്തതായി യു.പി പൊലീസ്.

നവംബര്‍ 27 ന് ലഖ്നൗവില്‍ ഓടിക്കൊണ്ടിരിക്കുന്ന ട്രക്കില്‍ നിന്ന് മോഷ്ടിക്കപ്പെട്ടതായി പറയപ്പെടുന്ന ഇന്ത്യന്‍ വ്യോമസേനയുടെ (ഐഎഎഫ്) മിറാഷ് യുദ്ധവിമാനത്തിന്റെ ടയര്‍ വീണ്ടെടുത്തതായാണ് പൊലീസ് അറിയിച്ചത്. 

ലഖ്നൗവിലെ ബക്ഷി കാ തലാബ് എയര്‍ഫോഴ്സ് സ്റ്റേഷനില്‍ നിന്ന് രാജസ്ഥാനിലെ ജോധ്പൂര്‍ വ്യോമതാവളത്തിലേക്ക് കൊണ്ടുപോകുകയായിരുന്നു ടയര്‍ ട്രക്കിന്റെ ടയറാണെന്ന് വിചാരിച്ചാണ് മോഷ്ടാക്കള്‍ ടയര്‍ വീട്ടിലേക്ക് കൊണ്ടുപോയതെന്നാണ് പൊലീസ് അറിയിച്ചത്.
.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക