ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട സ്ഥലത്തിന്റെ ഉടമയുടെ വീട് സന്ദര്‍ശിച്ച്‌ യൂസഫലി

Published on 05 December, 2021
ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട സ്ഥലത്തിന്റെ ഉടമയുടെ വീട് സന്ദര്‍ശിച്ച്‌   യൂസഫലി

കൊച്ചി: ഹെലികോപ്ടര്‍ അപകടത്തില്‍ നിന്നു രക്ഷപ്പെട്ട പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം.എ.യൂസഫലി അപകടം നടന്ന സ്ഥലത്തിന്റെ ഉടമയുടെ വീട് സന്ദര്‍ശിച്ചു.  കൊച്ചി പനങ്ങാട് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ എ വി ബിജിയുടെ വീട്ടിലാണ് നന്ദി അറിയിക്കാന്‍ പാരിതോഷികങ്ങളുമായി യൂസഫലി എത്തിയത്. കുടുംബത്തിനൊപ്പം അല്‍പ സമയം ചിലവഴിച്ച ശേഷമാണ് യൂസഫലി മടങ്ങിയത്

കഴിഞ്ഞ ഏപ്രില്‍ പതിനൊന്നാം തീയതിയായിരുന്നു ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി സഞ്ചരിച്ച ഹെലികോപ്റ്റര്‍ എറണാകുളം പനങ്ങാട്ടുള്ള ഒഴിഞ്ഞ ചതുപ്പില്‍ ഇടിച്ചിറക്കിയത്. കനത്ത മഴയില്‍ നിയന്ത്രണം വിടുമെന്ന ഘട്ടത്തിലാണ് ഹെലികോപ്റ്റര്‍ ചതുപ്പില്‍ ഇടിച്ചിറക്കിയത്.

യൂസഫലിയെക്കൂടാതെ ഭാര്യ ഷാബിറയും, മൂന്ന് സെക്രട്ടറിമാരും ഹെലികോപ്റ്ററിലുണ്ടായിരുന്നു. അപകടത്തില്‍ ആര്‍ക്കും കാര്യമായ പരിക്കില്ലായിരുന്നു.'ദൈവം അവിടെ കൊണ്ടിറക്കിയതുപോലെയാണു തോന്നിയത്. വേറെ എവിടെയെങ്കിലും ആയിരുന്നെങ്കില്‍' എന്നായിരുന്നു അപകടത്തില്‍ നിന്നും രക്ഷപ്പെട്ട യൂസഫലി പറഞ്ഞത്.
 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക