ബിനീഷ് കോടിയേരി ഇനി മുതല്‍ മുഴുവന്‍ സമയ അഭിഭാഷകന്‍

Published on 05 December, 2021
ബിനീഷ് കോടിയേരി ഇനി മുതല്‍ മുഴുവന്‍ സമയ അഭിഭാഷകന്‍
ബിനീഷ് കോടിയേരി ഇനി മുതല്‍ മുഴുവന്‍ സമയ അഭിഭാഷകന്‍. സുഹൃത്തുക്കളുമായി ചേര്‍ന്ന്ബിനീഷ് കോടിയേരി  കൊച്ചിയില്‍  പുതിയ ഓഫീസ് ആരംഭിച്ചു. മുന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എന്‍ മോഹന്‍ദാസിന്റെ മകന്‍ നിനു മോഹന്‍ദാസും, പിസി ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജ്ജും ചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നത്. മൂന്ന് പേരും സഹപാഠികളായിരുന്നു. 2006 ലാണ് ബിനീഷ് അഭിഭാഷകനായി എന്റോള്‍ ചെയ്തത്.

മയക്കുമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ ജയിലില്‍ കഴിയുകയായിരുന്നു ബിനീഷ് കോടിയേരി. ഒക്ടോബര്‍ 29 നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ബിനീഷിനെ അറസ്റ്റ് ചെയ്തത്. ഈ അടുത്ത കാലത്താണ് ജയില്‍ മോചിതനായത്. ഓഫീസ് തുടങ്ങണമെന്നത് രണ്ട് വര്‍ഷം മുമ്പെടുത്ത തീരുമാനം ആയിരുന്നുവെന്ന് ബിനീഷ് പറഞ്ഞു. എന്നാല്‍ കോവിഡ് വന്നതും, കേസ് നടക്കുന്നതു കൊണ്ടും നീണ്ടുപോവുകയായിരുന്നു.

ഒക്ടോബര്‍ 28 നാണ് ബിനീഷ് കോടിയേരിക്ക് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്. 
അയ്യോ പാവം 2021-12-05 18:05:29
ഇതിലും നല്ല ഒരു വാർത്ത നിങ്ങൾക്ക് കിട്ടുമോ? അദ്ദേഹത്തെ സമീപിക്കുന്ന എല്ലാവർക്കും ആശംസകൾ നേരുന്നു
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക