തിരുവനന്തപുരം വിഴിഞ്ഞത്ത് ലഹരി പാർട്ടിയിൽ റെയ്ഡ്

Published on 05 December, 2021
തിരുവനന്തപുരം വിഴിഞ്ഞത്ത് ലഹരി പാർട്ടിയിൽ റെയ്ഡ്
തിരുവനന്തപുരം വിഴിഞ്ഞത്ത് ലഹരി പാർട്ടിയിൽ എക്‌സൈസിന്റെ റെയ്ഡ്. 

കാരക്കാട്ട് റിസോർട്ടിൽ  നടന്ന ലഹരി പാർട്ടിയിൽ   എക്സൈസ് എൻഫോഴ്സ്മെന്റ് പരിശോധന നടത്തി ഹഷീഷ് ഓയിൽ, എംഡിഎംഎ തുടങ്ങിയവ പിടിച്ചെടുത്തു. റേവ് പാര്‍ട്ടി സംഘടിപ്പിച്ചെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. 4 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

‘നിർവാണ’ എന്ന കൂട്ടായ്മയാണ് ലഹരി പാർട്ടി സംഘടിപ്പിച്ചത്. ഇന്നലെയും ഇന്ന് ഉച്ചവരെയും പാർട്ടി നടന്നതായാണ് വിവരം. ബെംഗളൂരുവില്‍ നിന്ന് സ്‌റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക