ഫൊക്കാന ഡാലസ് റീജിയന്‍ പ്രവര്‍ത്തനോദ്ഘാടനം ഗാര്‍ലന്റില്‍ നടന്നു

Published on 05 December, 2021
ഫൊക്കാന ഡാലസ് റീജിയന്‍ പ്രവര്‍ത്തനോദ്ഘാടനം ഗാര്‍ലന്റില്‍ നടന്നു
ഗാര്‍ലന്റ്: ഫെഡറേഷന്‍ ഓഫ് കേരള അസോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്കയുടെ ടെക്‌സസ് റീജിയന്‍ പ്രവര്‍ത്തനോദ്ഘാടനം ഡിസംബര്‍ നാലാം തീയതി ഗാര്‍ലന്റിലുള്ള ഡാലസ് മലയാളി അസോസിയേഷന്‍ ഹാളില്‍ വച്ചു നടന്നു.

ടെക്‌സസ് ആര്‍.വി.പി ഷൈജു ഏബ്രഹാം യോഗത്തില്‍ അധ്യക്ഷനായിരുന്നു. ഈശ്വര പ്രാര്‍ത്ഥനയോടെ ആരംഭിച്ച യോഗത്തിലേക്ക് ജോര്‍ജ് വര്‍ഗീസ് ഏവരേയും സ്വാഗതം ചെയ്തു. നോര്‍ത്ത് ടെക്‌സസ് യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥി ബെന്‍സന്‍ പാലമലയിലിന്റെ നേതൃത്വത്തില്‍ അമേരിക്കന്‍ ദേശീയ ഗാനം ആലപിച്ചു.

ഫൊക്കാന പ്രസിഡന്റ് രാജന്‍ പടവത്തില്‍ നിലവിളക്ക് തെളിയിച്ച് യോഗം ഉദ്ഘാടനം ചെയ്തു. 2023-ല്‍ ഫ്‌ളോറിഡയില്‍ വച്ചു നടക്കുന്ന കണ്‍വന്‍ഷനിലേക്ക് പ്രസിഡന്റ് ഏവരേയും സ്വാഗതം ചെയ്തു. തുടര്‍ന്ന് ഫൊക്കാന ജനറല്‍ സെക്രട്ടറി വര്‍ഗീസ് പാലമലയില്‍, ട്രഷറര്‍ ഏബ്രഹാം കളത്തില്‍, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ വിനോദ് കെയാര്‍കെ. അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ ജോസഫ് കുര്യപ്പുറം, നാഷണല്‍ കമ്മിറ്റി മെമ്പര്‍ ജോണ്‍ ഇളമത, എഴുത്തുകാരന്‍ പി.പി. ചെറിയാന്‍, തോമസ് ചെല്ലേത്ത് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

മാത്യു മത്തായി, മാത്യു കോശി എന്നിവരുടെ ഗാനങ്ങള്‍ കര്‍ണാനന്ദകരമായിരുന്നു. ജെയ്‌സി ജോര്‍ജ് യോഗത്തില്‍ എംസിയായിരുന്നു. ബെന്‍സന്‍ പാലമലയില്‍ യോഗത്തില്‍ പങ്കെടുത്ത ഏവര്‍ക്കും നന്ദി രേഖപ്പെടുത്തി. സ്‌നേഹവിരുന്നോടെ യോഗം സമാപിച്ചു.ഫൊക്കാന ഡാലസ് റീജിയന്‍ പ്രവര്‍ത്തനോദ്ഘാടനം ഗാര്‍ലന്റില്‍ നടന്നുഫൊക്കാന ഡാലസ് റീജിയന്‍ പ്രവര്‍ത്തനോദ്ഘാടനം ഗാര്‍ലന്റില്‍ നടന്നുഫൊക്കാന ഡാലസ് റീജിയന്‍ പ്രവര്‍ത്തനോദ്ഘാടനം ഗാര്‍ലന്റില്‍ നടന്നു
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക