വിക്കി കൗശലും കത്രീന കൈഫും അതീവരഹസ്യമായി രജിസ്റ്റര്‍ വിവാഹം നടത്തി !

Published on 05 December, 2021
വിക്കി കൗശലും കത്രീന കൈഫും അതീവരഹസ്യമായി രജിസ്റ്റര്‍ വിവാഹം നടത്തി !
വിക്കി- കത്രീന- വിവാഹം രഹസ്യമായി കഴിഞ്ഞുവെന്ന്  സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. രാജസ്ഥാനിലെ മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന വിവാഹത്തിന് മുന്നോടിയായി മുംബൈയില്‍ വച്ച്‌ രജിസ്റ്റര്‍ വിവാഹം നടത്താന്‍ വിക്കിയും കത്രീനയും തീരുമാനിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഇതിനിടെ കഴിഞ്ഞ ദിവസം രാത്രി വിക്കി കത്രീനയുടെ വീട്ടിലെത്തിയാണ് ഇപ്പോള്‍ ചര്‍ച്ച. ഏറെ വൈകിയാണ് വിക്കി കത്രീനയുടെ വീട്ടില്‍ നിന്നും പോയത്. വിക്കിയ്ക്ക് പിന്നാലെ കത്രീനയുടെ സുഹൃത്തും സ്റ്റൈലിസ്റ്റുമായ അനൈത ഷ്രോഫും എത്തിയിരുന്നു. വിവാഹത്തിനുള്ള ഡിസൈനര്‍ വസ്ത്രങ്ങളും കത്രീനയുടെ വീട്ടില്‍ എത്തിയിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. രജിസ്ട്രാര്‍ നേരത്തെ തന്നെ കത്രീനയുടെ വീട്ടിലെത്തിയിരുന്നുവെന്നും, കത്രീനയുടെ വീട്ടില്‍ വച്ച്‌ വിക്കിയും കത്രീനയും തമ്മിലുള്ള രജിസ്റ്റര്‍ വിവാഹം നടന്നുവെന്നുമാണ് ഗോസിപ്പ് കോളങ്ങള്‍ പറയുന്നത്.

എന്നാല്‍ ഈ വാര്‍ത്തയെ കുറിച്ച്‌ വിക്കിയോ കത്രീനയോ ഔദ്യോഗികമായി യാതൊരു സ്ഥിരീകരണവും നല്‍കിയിട്ടില്ല. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക